Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ സഹോദരൻ ഉൾപ്പെടെയുള്ള 17 പേരുടെ ബന്ധുക്കൾക്കു ധനസഹായം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നാലുലക്ഷം രൂപ വീതം നൽകുന്നതു കശ്മീരിലെ ബിജെപി-പിഡിപി സർക്കാർ

ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ സഹോദരൻ ഉൾപ്പെടെയുള്ള 17 പേരുടെ ബന്ധുക്കൾക്കു ധനസഹായം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നാലുലക്ഷം രൂപ വീതം നൽകുന്നതു കശ്മീരിലെ ബിജെപി-പിഡിപി സർക്കാർ

ജമ്മു: ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ സഹോദരൻ ഉൾപ്പെടെയുള്ള 17 പേരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകാൻ ജമ്മു കശ്മീർ സർക്കാർ. ഭീകരബന്ധവുമായി ബന്ധപ്പെട്ട് സുരക്ഷാസേന നടത്തിയ പരിശോധനകൾക്കും ഏറ്റുമുട്ടലിനുമിടെ കൊല്ലപ്പെട്ട 17 പേരുടെ കുടുംബത്തിനാണ് നാലു ലക്ഷം രൂപ വീതം നൽകാൻ പിഡിപി-ബിജെപി സർക്കാർ തീരുമാനിച്ചത്.

പട്ടികയിലുള്ള ഖാലിദ് മുസഫർ വാനി ഹിസ്ബുൽ ഭീകരൻ ബുർഹാൻ വാനിയുടെ സഹോദരനാണ്. ത്രാലിലെ ബുച്ചോ വനമേഖലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ 13 ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്‌പ്പിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.

17 പേരുടെ പട്ടിക പുറത്തിറക്കിയത് പുൽവാമയിലെ ഡപ്യൂട്ടി കമ്മിഷണർ ആണ്. ഡിസ്ട്രിക്റ്റ് ലെവൽ സ്‌ക്രീനിങ് കം കൺസുലേറ്റിവ് കമ്മറ്റി (ഡിഎൽഎസ്‌സിസി) നിയമപ്രകാരമാണ് ധനസഹായം. ഈ പട്ടികയിലാണ് ബുർഹാൻ വാനിയുടെ സഹോദരന്റെ പേരും ധനസഹായത്തിൽ കുടുംബവും ഉൾപ്പെട്ടത്. പട്ടികയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ അറിയിക്കാനും നിർദേശമുണ്ട്.

ജൂലൈ എട്ടിന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആണ് ബുർഹാൻ വാനി കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് കശ്മീർ താഴ്‌വരയിലുണ്ടായ സംഘർഷങ്ങളിൽ 86 പേർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP