Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റോഡിൽ തുപ്പുന്നവരെ കൊണ്ട് ഒരു രക്ഷയുമില്ല; എത്രയൊക്കെ ബോധവൽക്കരണം നടത്തിയിട്ടും പരിഹാരമാകാതെ വന്നതോടെ വ്യത്യസ്ത നടപടിയുമായി പൂണെ നഗരസഭ; റോഡിൽ തുപ്പിയാൽ ഇനി ഉടനടി പിഴ നൽകണം; പിഴ അടച്ച ശേഷം വീട്ടിൽ പോകണമെങ്കിൽ സ്വയം വൃത്തിയാക്കുകയും വേണമെന്ന് അധികൃതർ

റോഡിൽ തുപ്പുന്നവരെ കൊണ്ട് ഒരു രക്ഷയുമില്ല; എത്രയൊക്കെ ബോധവൽക്കരണം നടത്തിയിട്ടും പരിഹാരമാകാതെ വന്നതോടെ വ്യത്യസ്ത നടപടിയുമായി പൂണെ നഗരസഭ; റോഡിൽ തുപ്പിയാൽ ഇനി ഉടനടി പിഴ നൽകണം; പിഴ അടച്ച ശേഷം വീട്ടിൽ പോകണമെങ്കിൽ സ്വയം വൃത്തിയാക്കുകയും വേണമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

പുനെ: വിദേശത്തൊക്കെയുള്ള റോഡുകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. അവിടൊന്നും ആളുകൾ റോഡിൽ ചപ്പ് ചവറുകൾ വാരിയിടുകയോ തുപ്പുകയോ ചെയ്യാറില്ല. എന്നാൽ വിദേശത്ത് ഈ നിയമങ്ങൾ പാലിക്കുന്ന നമ്മൾ ഇന്ത്യക്കാർ നാട്ടിലെത്തിയാൽ തനി സ്വഭാവം കാണിക്കുന്നതാണ് പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ പൂണെ നഗരത്തിൽ ഇനി അത് നടപ്പില്ല.റോഡുകളിലും പൊതു സ്ഥലങ്ങളിലും തുപ്പുന്നവർക്കെതിരെ ശക്തമായ നടപടിയിലേക്ക് കടന്നിരിക്കുകയാണ് പുണെ കോർപറേഷൻ അധികൃതർ. പിഴ ചുമത്തുന്നതു കൂടാതെ റാഡിൽ തുപ്പുന്നവരെക്കൊണ്ടുതന്നെ അത് വൃത്തിയാക്കിക്കും. പൊതു സ്ഥലത്ത് തുപ്പി മലിനമാക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതുകൊണ്ട് മാത്രം പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.

നിലവിൽ കോർപറേഷനിലെ അഞ്ച് വാർഡുകളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസത്തിനുള്ളിൽ 156 പേരെയാണ് കോർപറേഷന്റെ ശുചിത്വ ഇൻസ്പെക്ടർമാർ പിടികൂടിയതെന്ന് കോർപറേഷന്റെ ഖരമാലിന്യ നിർമ്മാർജന വിഭാഗം തലവൻ ജ്ഞാനേശ്വർ മോലക് പറഞ്ഞു. ഇവരെക്കൊണ്ട് ഉടൻതന്നെ ഇത് വൃത്തിയാക്കിക്കുകയും 150 രൂപ വീതം പിഴ ചുമത്തുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. തെറ്റു ചെയ്യുന്നവർക്കു മാത്രമല്ല, മറ്റുള്ളവർക്കും ഒരു സന്ദേശം എന്ന നിലയ്ക്കാണ് ഇത്തരമൊരു ശിക്ഷാ നടപടിയിലേക്ക് കടന്നതെന്ന് ജ്ഞാനേശ്വർ മോലക് പറഞ്ഞു. തുപ്പുന്നവരെക്കൊണ്ടുതന്നെ വൃത്തിയാക്കിക്കുമ്പോൾ വീണ്ടും തെറ്റ് ആവർത്തിക്കാതിരിക്കാർ ഓരോരുത്തരം ശ്രദ്ധിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP