Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഐഎസ്എഫ് നേതാവ് കനയ്യകുമാറിനും സഹപ്രവർത്തകർക്കുമെതിരെ കേസ്; ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസെടുത്തത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്  

എഐഎസ്എഫ് നേതാവ് കനയ്യകുമാറിനും സഹപ്രവർത്തകർക്കുമെതിരെ കേസ്; ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസെടുത്തത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്   

പട്ന: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും എ.ഐ.എസ്എഫ് നേതാവുമായ കനയ്യകുമാറിനും സഹപ്രവർത്തകർക്കുമെതിരെ കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്. പട്ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്‌സിനോടും സുരക്ഷാ ജീവനക്കാരോടും ഇവർ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

സംഭവത്തിൽ നടപടിയെടുത്തില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന ഡോക്ടർമാരുടെ സംഘടന നിലപാടെടുത്തതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടതായാണ് റിപ്പോർട്ടുകൾ.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീൽ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവർത്തകരും. ഇവർ ആശുപത്രിയിൽ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്‌സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി.

എന്നാൽ എ.ഐ.എസ്എഫ് ആരോപണങ്ങൾ നിഷേധിച്ചു. സിപിഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്എഫ് നേതാവായ കനയ്യകുമാർ ബീഹാറിലെ ബെഗുസാരായ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP