Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കോവിഡിൽ വ്യാജ പ്രചരണം: ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കിയത് തെറ്റായ വിവരങ്ങൾ; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ എഫ്‌ഐആർ

കോവിഡിൽ വ്യാജ പ്രചരണം: ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കിയത് തെറ്റായ വിവരങ്ങൾ; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ എഫ്‌ഐആർ

മറുനാടൻ മലയാളി ബ്യൂറോ

 

അഗർത്തല: കോവിഡ് കാലത്ത് വ്യാജ പ്രചരണം നടത്തിയെന്ന കുറ്റത്തിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ എഫ്.ഐ.ആർ. മുൻ ത്രിപുര കോൺഗ്രസ് അധ്യക്ഷൻ ഗോപാൽ റോയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. വ്യാജ വിവരങ്ങളും വാർത്തയും പ്രചരിപ്പിച്ചെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിനെ 182, 505(1)(b) വകുപ്പുകളാണ് ബിപ്ലബ് കുമാർ ദേവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രിൽ രണ്ടിന് അഗർത്തലയിലെ ജി.ബി ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിപ്ലബ് കുമാർ തെറ്റായ വിവരങ്ങൾ പറഞ്ഞത്. മണിപ്പൂരിൽ 19ഉം അസമിലെ കരിംഗഞ്ചിൽ 16ഉം കോവിഡ് രോഗങ്ങൾ സ്ഥിരീകരിച്ചെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കണക്കിൽ ഏപ്രിൽ രണ്ട് വരെ കരിംഗഞ്ചിൽ ഒന്നും മണിപ്പൂരിൽ രണ്ടും കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ടു ചെയ്തത്.

പ്രഥമവിവര റിപ്പോർട്ട് തയ്യാറായ സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തേണ്ട ചുമതല പൊലീസിനാണെന്ന് അഭിഭാഷകൻ കൂടിയായ ഗോപാൽ റോയ് വ്യക്തമാക്കുന്നു. പരാതിക്കൊപ്പം ബിപ്ലബ് ദേബിന്റെ പ്രതികരണത്തിന്റെ വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 'നമ്മൾ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ നമ്മുടെ മുഖ്യമന്ത്രി തന്നെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണ്' റോയ് മാധ്യമങ്ങളോട് പറഞ്ഞു. ത്രിപുരയുടെ അതിർത്തികൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ വേണ്ടിയായിരുന്നു ത്രിപുര മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ ഉയർത്തിക്കാണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP