Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസത്തോളം ഹോട്ടലിൽ പാർപ്പിച്ച് തുടർച്ചയായി ബലാൽസംഗം ചെയ്തെന്നു മുംബൈ സ്വദേശിനിയുടെ പരാതി; ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കെതിരേ കേസെടുത്തു

ഒരു മാസത്തോളം ഹോട്ടലിൽ പാർപ്പിച്ച് തുടർച്ചയായി ബലാൽസംഗം ചെയ്തെന്നു മുംബൈ സ്വദേശിനിയുടെ പരാതി; ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കെതിരേ കേസെടുത്തു

മറുനാടൻ ഡെസ്‌ക്‌

ലക്നോ: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കെതിരേ പൊലീസ് ബലാൽസംഗത്തിന് കേസെടുത്തു. ഭാദോഹിയിൽ നിന്നുള്ള എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കും ആറ് കൂട്ടാളികൾക്കുമെതിരേയാണ് കേസെടുത്തത്. 2017 ൽ ഒരു മാസത്തോളം ഹോട്ടലിൽ പാർപ്പിച്ച് തുടർച്ചയായി ബലാൽസംഗം ചെയ്തെന്നു കാണിച്ച് മുംബൈ സ്വദേശിനി നൽകിയ പരാതിയിലാണ് എഫ് ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് രാം ബദാൻ സിങ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് 40 കാരിയായ യുവതി പരാതി നൽകിയത്. ഗർഭിണിയായ താൻ ഗർഭച്ഛിദ്രത്തിന് നിർബന്ധിതയായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസന്വേഷണം അസി. പൊലീസ് സൂപ്രണ്ട് രവീന്ദ്ര വർമയ്ക്ക് കൈമാറുകയും ഇദ്ദേഹം റിപോർട്ട് സമർപ്പിച്ച ശേഷം സിറ്റി പൊലീസ് സ്റ്റേഷനിൽ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്നും നിയമപ്രകാരം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസ് പി രാം ബദാൻ സിങ് പറഞ്ഞു.

2007ൽ ഭർത്താവ് മരിച്ച യുവതി 2014ൽ എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയുടെ അനന്തരവനുമായി പരിചയപ്പെടുകയായിരുന്നു. വിവാഹവാഗ്ദം ചെയ്ത് ഇവരെ നിരവധി വർഷങ്ങളായി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എംഎൽഎയുടെ മരുമകൻ ഒരു മാസത്തോളം ഹോട്ടലിൽ താമസിക്കുകയും എംഎൽഎയും കുടുംബവും കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP