Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൃപ്തിദേശായിയെ വിമാനത്താവളത്തിൽ ഉപരോധിച്ച സംഭവം; 500 പേർക്കെതിരേ കേസെടുത്ത് പൊലീസ്; പ്രതിഷേധം നടന്നത് 17 മണിക്കൂറോളം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; കേസെടുത്തതിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനും

തൃപ്തിദേശായിയെ വിമാനത്താവളത്തിൽ ഉപരോധിച്ച സംഭവം; 500 പേർക്കെതിരേ കേസെടുത്ത് പൊലീസ്; പ്രതിഷേധം നടന്നത് 17 മണിക്കൂറോളം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; കേസെടുത്തതിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്നു ശബരിമലയിൽ ദർശനത്തിനു എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറങ്ങാൻ അനുവദിക്കാതെ നാമജപം നടത്തി വിമാനത്താവളം ഉപരോധിച്ച സംഭവത്തിൽ 500 പേർക്ക് എതിരേ പൊലീസ് കേസെടുത്തു. തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. രാവിലെ 4.30-ന് തൃപ്തി ദേശായി എത്തിയപ്പോൾ മുതൽ രാത്രി 9.30-ന് തിരിച്ചുപോകുന്നതുവരെ പ്രതിഷേധം തുടർന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബിജെപി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു തുടങ്ങിയ നേതാക്കൾ ഉൾപ്പടെ കണ്ടാൽ അറിയാവുന്ന 500 പേർക്ക് എതിരേയാണു പൊലീസ് കേസെടുത്തിട്ടുള്ളത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമായാണു വിമാനത്താവളത്തിനകത്ത് ഇത്രയും വലിയ പ്രതിഷേധം നടന്നത്. കനത്ത സുരക്ഷാമേഖലയായ വിമാനത്താവളത്തിനകത്തു പ്രതിഷേധ സമരം നടന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരായ സിഐഎസ്എഫിനും പൊലീസിനും ഒന്നുംചെയ്യാനാകാതെ കഴിയാതെ നോക്കി നിൽക്കേണ്ടിവന്നതു ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണു കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP