Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈസ്റ്റേൺ കമ്പനിയുടെ കറിപൗഡർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ നഷ്ടം 30 കോടി രൂപ; തിങ്കളാഴ്‌ച്ച പുലർച്ചെ തേനിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചത് 2500-ടൺ സുഗന്ധവ്യഞ്ജനവും ഫാക്ടറിയിലെ യന്ത്രസാമഗ്രികളും

ഈസ്റ്റേൺ കമ്പനിയുടെ കറിപൗഡർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ നഷ്ടം 30 കോടി രൂപ; തിങ്കളാഴ്‌ച്ച പുലർച്ചെ തേനിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചത് 2500-ടൺ സുഗന്ധവ്യഞ്ജനവും ഫാക്ടറിയിലെ യന്ത്രസാമഗ്രികളും

മറുനാടൻ മലയാളി ബ്യൂറോ

കുമളി: ഈസ്റ്റേൺ കമ്പനിയുടെ കറി പൗഡർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 30കോടി രൂപയുടെ നാശനഷ്ടം. തിങ്കളാഴ്ച പുലർച്ചെ 7.30-ഓടെയാണ് തേനി കോടാങ്കിപ്പെട്ടിയിലുള്ള കറിപൗഡർ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. അഗ്‌നിരക്ഷാസേനയുടെ ഏഴു വാഹനങ്ങളെത്തി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും കനത്ത പുക മൂലം ഫാക്ടറിയിലേക്കു കടക്കാനായില്ല. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കിയത്. 30 യുണിറ്റ് അഗ്‌നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി ചൊവ്വാഴ്ച ഉച്ചയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്.

തേനി പളനിസെട്ടിപെട്ടി(പി.സി. പെട്ടി)യിലെ ബോഡി റോഡ് സൈഡിലുള്ള ഫാക്ടറിയിൽ തീപിടിച്ചത്. മൂവായിരം ടൺ വത്തൽമുളക്, രണ്ടായിരം ടൺ മല്ലി, ആയിരം ടൺ മസാല എന്നിവ കത്തിനശിച്ചു. 2500-ടൺ സുഗന്ധവ്യഞ്ജനവും ഫാക്ടറിയിലെ യന്ത്രസാമഗ്രികളും കത്തിനശിച്ചു. എ.സി.മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് നിഗമനത്തിലാണ് അധികൃതർ.

സമീപ ഗ്രാമങ്ങളായ കോടാങ്കിപെട്ടി, ഭത്തിരകളിപുരം എന്നിവിടങ്ങളിലേക്കും പുക പടർന്നു. മുളകും മല്ലിയും കത്തിയതിന്റ പുകയും മണവും ജനങ്ങൾക്കു ശ്വാസതടസമുണ്ടാക്കി. ഇവിടെയുള്ള നാലു ഗോഡൗണുകളിൽ ഒരെണ്ണം പൂർണമായി കത്തിനശിച്ചു. പത്തു വർഷം മുമ്പും ഇതേ ഗോഡൗണിൽ തീപിടിത്തമുണ്ടായിരുന്നു. തേനി ഡിവൈ.എസ്‌പി: മുത്തുരാജിന്റ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP