Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ പെയ്യാൻ വേണ്ടി തെലുങ്കാന മുഖ്യമന്ത്രി സംഘടിപ്പിച്ച യാഗത്തിനിടെ വൻഅഗ്നിബാധ; യജ്ഞപന്തൽ കത്തിനശിച്ചു; സംഭവം ചന്ദ്രശേഖർ റാവു വേദിയിൽ ഉണ്ടായിരിക്കേ

മഴ പെയ്യാൻ വേണ്ടി തെലുങ്കാന മുഖ്യമന്ത്രി സംഘടിപ്പിച്ച യാഗത്തിനിടെ വൻഅഗ്നിബാധ; യജ്ഞപന്തൽ കത്തിനശിച്ചു; സംഭവം ചന്ദ്രശേഖർ റാവു വേദിയിൽ ഉണ്ടായിരിക്കേ

ഹൈദരാബാദ്: മഴ പെയ്യാൻ വേണ്ടി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സംഘടിപ്പിച്ച യാഗത്തിനിടെ വൻ അഗ്നിബാധ. സംസ്ഥാനം കടുത്ത വരൾച്ചയിൽ ആയ വേളയിലാണ് തെലുങ്കാന മുഖ്യമന്ത്രി മേദക്കിൽ അഞ്ച് ദിവസത്തെ യാഗം സംഘടിപ്പിച്ചത്. യാഗത്തിനിടെ പ്രധാനപന്തലിൽ പെട്ടന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. സംഭവസമയം മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നു. എന്നാൽ, ഉടൻ തന്നെ നടപടികൾ സ്വീകരിച്ചതിനാൽ ആർക്കും പരിക്കേറ്റില്ല. നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

ഏഴു കോടി രൂപ ചിലവഴിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നടത്തുന്ന ആയുധ ചണ്ഠി മഹാ യാഗത്തിനിടെയാണ് സംഭവം. മേദക് ജില്ലയിലുള്ള ചന്ദ്രശേഖർ റാവുവിന്റെ സ്വകാര്യ ഫാം ഹൗസിലാണ് യാഗം നടക്കുന്നത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന യാഗത്തിനെതിരെ തെലങ്കാനയിൽ പ്രതിഷേധം ഉയർന്നിരുന്നു. ജനങ്ങളുടെയും കർഷകരുടേയും ബുദ്ധിമുട്ടുകൾ ഒന്നും കാണാതെയാണ് മുഖ്യമന്ത്രി യാഗം നടത്തുന്നതെന്ന് എന്നാണ് വിമർശനം ഉയർന്നത്. എന്നാൽ തികച്ചും സ്വകാര്യമായാണ് യാഗം നടത്തുന്നതെന്നാണ് റാവുവിന്റെ പക്ഷം.

ചണ്ഠിമാതയുടെ പൂജയോടെയാണ് യാഗം ആരംഭിച്ചത്. ആന്ധ്രപ്രദേശ്,തെലങ്കാന ഗവർണ്ണർ ഇഎസ്എൽ നരസിംഹനും പൂജയിൽ പങ്കെടുത്തു. വലിയ പൂജാ ക്രമങ്ങളാണ് യാഗത്തിന്റെ ഭാഗമായുള്ളത്.2000 പുരോഹിതരടക്കം 50000 പേരാണ് യാഗത്തിൽ പങ്കെടുക്കുന്നത്. യാഗത്തിന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് യാഗം സംഘടിപ്പിക്കുന്നതെന്നും സർക്കാരിന്റെ പണമൊന്നും ചെലവഴിക്കുന്നില്ലെന്നും ചന്ദ്രശേഖർ റാവുവിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP