Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ തീപ്പിടുത്തം; ബാന്ദ്ര ലോക്കൽ ട്രെയിൻ റെയിൽവേ സ്റ്റേഷനിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു; ആളപായമില്ല

മുംബൈയിൽ തീപ്പിടുത്തം; ബാന്ദ്ര ലോക്കൽ ട്രെയിൻ റെയിൽവേ സ്റ്റേഷനിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു; ആളപായമില്ല

മുംബൈ: മുംബൈ ബാന്ദ്ര ലോക്കൽ ട്രെയിൻ റെയിൽവേ സ്റ്റേഷനു സമീപം ചേരിയിൽ വൻ തീപിടിത്തം. ബാന്ദ്ര ഈസ്റ്റിലുള്ള ഗരിബ് നഗറിനോടു ചേർന്ന് ബെരാംപാഡയിലെ ചേരിയിലാണു വൈകിട്ട് നാലോടെ തീപിടിത്തമുണ്ടായത്.

കിലോമീറ്ററുകളോളം നീളത്തിലാണ് ഈ ചേരിയുടെ സ്ഥാനം. പ്രദേശത്ത് ജലവിതരണത്തിനു പൈപ്പിടുന്നതിനു മുന്നോടിയായി ചേരിയിലെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റുന്നുണ്ടായിരുന്നു. പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണു തീപിടിത്തത്തിനു കാരണമായതായി പറയുന്നു. തീപിടിത്തത്തിൽ ഒരു അഗ്‌നിശമനസേനാ പ്രവർത്തകനു പരുക്കേറ്റു. തീ നിയന്ത്രണവിധേയമായതായും അധികൃതർ അറിയിച്ചു.

ഇരുപതോളം ഫയർ എൻജിനുകൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഒട്ടേറെ വീടുകൾ കത്തി നശിച്ചിട്ടുണ്ട്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിന്റെ ഒരു ഭാഗവും ബുക്കിങ് ഓഫിസുകളിലൊന്നും തീപിടിത്തത്തിൽ നശിച്ചു. സ്റ്റേഷന്റെ കിഴക്കു ഭാഗത്തുള്ള ബുക്കിങ് ഓഫിസിനാണു തീപിടിച്ചത്. എന്നാൽ അതിനു മുൻപേ തന്നെ എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.

പ്രധാന റെയിൽ പാതകളിലൊന്നായ ഹാർബർ ലൈനിലൂടെയുള്ള ഗതാഗതം സംഭവത്തെത്തുടർന്ന് അൽപസമയത്തേക്കു നിർത്തിവച്ചിരുന്നു. ഇതു പിന്നീട് പുനഃസ്ഥാപിച്ചു. സ്റ്റേഷനിൽ ഏറെ തിരക്കുള്ള സമയത്താണു തീപിടിത്തമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP