Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുംബൈയിലെ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം എട്ട് മരണം ; നൂറിലേറെ പേർക്ക് സാരമായി പരുക്കേറ്റ ദുരന്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; 28 പേർ അത്യാസന്ന നിലയിൽ; കാംഗാർ ആശുപത്രിയിലെ തീണയണക്കാനെത്തിയത് പത്ത് ഫയർ എഞ്ചിനുകൾ

മുംബൈയിലെ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം എട്ട് മരണം ; നൂറിലേറെ പേർക്ക് സാരമായി പരുക്കേറ്റ ദുരന്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; 28 പേർ അത്യാസന്ന നിലയിൽ; കാംഗാർ ആശുപത്രിയിലെ തീണയണക്കാനെത്തിയത് പത്ത് ഫയർ എഞ്ചിനുകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ : അന്ധേരിയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തതിൽ മരണം എട്ടായതായി റിപ്പോർട്ട്. സാരമായി പൊള്ളലേറ്റ 24 പേർ അത്യാസന്ന നിലയിലാണെന്നും സൂചനയുണ്ട്. അന്ധേരി ഈസ്റ്റിലെ ഇഎസ്‌ഐ ആശുപ്ത്രിയിൽ നൂറിലേറെ പേർക്ക് പരുക്കേറ്റ ദുരന്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുമുണ്ട്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷ (ഇഎസ്‌ഐസി)ന്റെ ചുമതലയിൽ മാറോലിൽ പ്രവർത്തിക്കുന്ന കാംഗാർ ഹോസ്പിറ്റലിലാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്.

തീ അണയ്ക്കാനായി എട്ട് ഫയർ എഞ്ചിനുകളാണ് ആശുപത്രി പരിസരത്തെത്തിയത്. അഞ്ചു നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കർ ലോറികളിൽ പ്രത്യേകമായി വെള്ളമെത്തിച്ച് നടപടികൾ ത്വരിതപ്പെടുത്തി. പത്തോളം ഫയർ എൻജിനുകളും തൊട്ടുപിന്നാലെ സ്ഥലത്തെത്തിച്ചു. ഏണികൾ ഉപയോഗിച്ചാണ് രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത്.

പരുക്കേറ്റവരെ മുംബൈയിലെ കൂപ്പർ, സെവൻ ഹിൽസ്, ഹോളി സ്പിരിറ്റ്, ട്രോമാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ അന്ധേരിയിലുണ്ടായ രക്ഷാനടപടികൾ വടക്കു-പടിഞ്ഞാറൻ, കിഴക്കൻ മുംബൈയ്ക്കു മധ്യേയുള്ള ഗതാഗതത്തെ ബാധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP