Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യോമസേനയിൽ ആദ്യ വനിതാ മിലിറ്ററി അറ്റാഷെയായി വിങ് കമാൻഡർ അഞ്ജലി സിങ് അധികാരമേറ്റു; ഇനി റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡപ്യൂട്ടി എയർ അറ്റാഷെയായി നയതന്ത്രം പയറ്റും; ചരിത്രനിമിഷത്തിന് വഴിയൊരുക്കി വ്യോമസേന

വ്യോമസേനയിൽ ആദ്യ വനിതാ മിലിറ്ററി അറ്റാഷെയായി വിങ് കമാൻഡർ അഞ്ജലി സിങ് അധികാരമേറ്റു; ഇനി റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡപ്യൂട്ടി എയർ അറ്റാഷെയായി നയതന്ത്രം പയറ്റും; ചരിത്രനിമിഷത്തിന് വഴിയൊരുക്കി വ്യോമസേന

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: യുദ്ധവിമാനം പറത്താൻ വനിതകൾക്കും അവസരം നൽകിയ വ്യോമസേനയിൽനിന്ന് ആദ്യമായിതാ ഒരു വനിതാ മിലിറ്ററി അറ്റാഷെയും. വിങ് കമാൻഡർ അഞ്ജലി സിങ് റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡപ്യൂട്ടി എയർ അറ്റാഷെയായി ഇനി നയതന്ത്രം പയറ്റും. ഇന്ത്യൻ ആർമി, വ്യോമസേന, നേവി എന്നിവയിലെല്ലാം പുരുഷന്മാരായ ഓഫീസർമാർമാത്രമാണ് ഉണ്ടായിരുന്നത്. ഇതിപ്പോൾ ആദ്യമായാണ് ചരിത്രപരമായ ഒരു മാറ്റത്തിന് വ്യോമസേന സാക്ഷ്യം വഹിക്കുന്നത്. നേരത്തേ മൂന്ന് വനിതകളെ യുദ്ധവിമാനം പറത്താനായി വ്യോമസേന തിരഞ്ഞെടുത്തിരുന്നു.

17 വർഷമായി സേനയിലുള്ള അഞ്ജലി എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ്. മിഗ് 29 യുദ്ധവിമാനത്തിലാണു പരിശീലനം നേടിയത്. വനിതാ മിലിറ്ററി അറ്റാഷെകളെ നിയമിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത് നിർമലാ സീതാരാമൻ പ്രതിരോധ മന്ത്രിയായിരുന്ന സമയത്തായിരുന്നു. രാജ്യത്തിന്റെ സൈനിക നയതന്ത്രത്തിൽ അറ്റാഷെകൾ നിർണ്ണായക പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ അറ്റാഷെകൾ ഉള്ള 95 രാജ്യങ്ങളുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP