Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടൽക്കൊലകേസ്: നാവികരെ വിട്ടയക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

കടൽക്കൊലകേസ്: നാവികരെ വിട്ടയക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: കടൽക്കൊലകേസിൽ നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചക്കകം നിലപാട് വ്യക്തമാക്കാനും കോടതി നിർദേശിച്ചു.

കടൽക്കൊല കേസിലെ പ്രതികളിലൊരാളായ ലത്തോറെ മാസിമിലാനോ പക്ഷാഘാതത്ത തുടർന്ന് ആശുപത്രിയിലായതോടെയാണ് ഈ ആവശ്യവുമായി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് മാസിമിലാനോയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് രോഗസൗഖ്യത്തിനായി നാട്ടിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് നാവികരുടെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം കടൽക്കൊലക്കേസിൽ മത്സ്യത്തൊഴിലാളികളഎ കടൽകൊള്ളക്കാരായി ചിത്രീകരിക്കാൻ ഇറ്റാലിയൻ നാവികർ നടത്തിയ നീക്കം പുറത്തു വന്നു. സെന്റ് ആന്റണീസ് ബോട്ടിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ആയുധധാരികളായിരുന്നുവെന്ന് അന്താരാഷ്ട്ര മാരിടൈം ഏജൻസിയെ ക്യാപ്ടൻ അറിയിച്ചത് നാവികരുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നുവെന്ന് എൻ.ഐ.എ വൃത്തങ്ങൾ കണ്ടെത്തി. സംഭവം നടന്നയുടൻ എന്റിക്ക ലെക്‌സി കപ്പലിന്റെ ക്യാപ്റ്റന് മേൽ സമ്മർദ്ദം ചെലുത്തി നാവികർ തെറ്റായ ഇമെയിൽ സന്ദേശം അയക്കുകയായിരുന്നു. നാവികർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് സന്ദേശമെന്ന് കപ്പലിന്റെ ക്യാപ്റ്റൻ എൻഐഎ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP