Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൂൺ ആദ്യവാരത്തോടെ ട്രെയിൻ സർവീസ് തുടങ്ങുന്നതിനെതിരെ എതിർപ്പുമായി അഞ്ച് സംസ്ഥാനങ്ങൾ; ശ്രമിക്ക് ട്രെയിൻ സർവീസുകൾ പൂർത്തിയാക്കിയിട്ട് മറ്റ് സർവീസുകൾ മതിയെന്ന് നിലപാട്; കേന്ദ്രത്തിന് കത്തയച്ചത് ആശങ്ക അറിയിച്ച്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ജൂൺ ഒന്നിന് ട്രെയിൻ സർവ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തയച്ചു. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ബംഗാൾ, ഒഡീഷ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളാണ് കത്ത് നൽകിയത്. ശ്രമിക് ട്രെയിൻ സർവ്വീസ് പൂർത്തിയാക്കിയിട്ട് സാധാരണ സർവ്വീസുകൾ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന്റെ വിലയിരുത്തൽ നടക്കും. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.

കൊവിഡ് ആശങ്ക തുടരുമ്പോഴും കർണാടകയും ഡൽഹിയിലും ഗോവയും കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കർണ്ണാടകയും ഡൽഹിയും റസ്റ്ററന്റുകൾ തുറക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടു. അതേസമയം കർണാടകത്തിൽ നിന്നുള്ള പതിനാറ് ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. യാത്രക്കാർ കുറവായതുകൊണ്ടെന്നാണ് വിശദീകരണം. കർണാടക സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണ് ട്രെയിൻ റദ്ദാക്കിയതെന്ന് റെയിൽവേ വ്യക്തമാക്കി. ബിഹാർ, ഉത്തർപ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇതുവരെ 167 ശ്രമിക് ട്രെയിനുകളിലായി രണ്ടരലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കർണാടകത്തിൽ നിന്ന് നാട്ടിലേക്ക് പോയത്. മടങ്ങുന്നതിന് വേണ്ടി ഏഴ് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കർണാടക സർക്കാരിന്റ കണക്ക്. ഇതിനിടെയാണ് ആളില്ലെന്ന കാരണത്താൽ ട്രെയിൻ റദ്ദാക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP