Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ ആൾകുട്ട അക്രമണങ്ങളിൽ ചിലത് മാത്രം ചർച്ചയാക്കപ്പെടുന്നു; മൂവായിരത്തോളം സിഖുകാരെ ചുട്ടെരിച്ചതും ആൾക്കൂട്ട കൊലപാതകമായിരുന്നു; ബിജെപി ഭരണകാലത്ത് ആൾക്കൂട്ട കൊലകൾ വർധിക്കുന്നെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല; ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

രാജ്യത്തെ ആൾകുട്ട അക്രമണങ്ങളിൽ ചിലത് മാത്രം ചർച്ചയാക്കപ്പെടുന്നു; മൂവായിരത്തോളം സിഖുകാരെ ചുട്ടെരിച്ചതും ആൾക്കൂട്ട കൊലപാതകമായിരുന്നു; ബിജെപി ഭരണകാലത്ത് ആൾക്കൂട്ട കൊലകൾ വർധിക്കുന്നെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല; ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:രാജ്യത്തെ ആൾക്കൂട്ട അക്രമണങ്ങളിൽ പ്രതികരണവുമായി കേന്ദ്ര വിവരസാങ്കേതിക വാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കർ. 

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ചിലത് മാത്രമേ ചർച്ചയാകുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ആൾക്കൂട്ട അക്രമങ്ങളും തുല്യപ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ജാവദേക്കർ പറഞ്ഞു.

വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് പ്രചരിപ്പിച്ചും ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, മതപരമായ ആക്രമണങ്ങളിൽ മാത്രമാണ് വലിയ ചർച്ച നടക്കുന്നത്.

ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും അപലപിക്കേണ്ട കുറ്റകൃത്യമാണെന്ന് ജാവദേക്കർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മനഃപൂർവം ചിലത് മറക്കുന്നുണ്ട്. 1984ൽ സിഖുകാർ കൂട്ടത്തോടെ ചുട്ടെരിക്കപ്പെട്ടിരുന്നു. മൂവായിരത്തോളം സിഖുകാർ അന്ന് ആൾക്കൂട്ടത്തിന് ഇരയായി.
ബിജെപി സർക്കാർ ഭരണത്തിലേറിയ ശേഷമാണ് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായതെന്ന ആരോപണം ജാവദേക്കർ നിഷേധിച്ചു. 2012ൽ 16ഉം 2013ൽ 14ഉം ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP