Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉച്ചഭക്ഷണം കഴിച്ച് 23 കുട്ടികൾ മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന് 10 വർഷം കഠിന തടവ്; ബിഹാറിലെ ഛാപ്ര സ്‌കൂൾ പ്രിൻസിപ്പലിനെ ശിക്ഷിച്ചത് നരഹത്യ ചുമത്തി

ഉച്ചഭക്ഷണം കഴിച്ച് 23 കുട്ടികൾ മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന് 10 വർഷം കഠിന തടവ്; ബിഹാറിലെ ഛാപ്ര സ്‌കൂൾ പ്രിൻസിപ്പലിനെ ശിക്ഷിച്ചത് നരഹത്യ ചുമത്തി

പാട്ന: ഒറ്റ ഹാളിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 23 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന് പത്തു കൊല്ലം കഠിനതടവ്. ബീഹാറിലെ ഛാപ്രയിലെ ഗൻഡമാൻ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പാൾ മിനാ ദേവിക്കാണ് കേസിൽ പരമാവധി ശിക്ഷ കോടതി വിധിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വമാണ് കേസെന്നും കോടതി നിരീക്ഷിച്ചു. 2013ലെ ഉച്ചഭക്ഷണ ദുരന്തത്തിലാണു ഗൻഡമാൻ പ്രൈമറി സ്‌കൂളിലെ 23 വിദ്യാർത്ഥികൾ മരിച്ചത്. വിഷമയമായ സോയാബീൻ കറി കഴിച്ചാണ് കുട്ടികൾ മരിച്ചത്.

നരഹത്യക്കാണ് മിനാ ദേവിയെ കോടതി ശിക്ഷിച്ചത്. കൊലപാതകമോ കുറ്റകരമായ അനാസ്ഥയോ ആയല്ല മിനാ ദേവിയുടെ കേസ് കോടതി പരിഗണിച്ചത്. ഛാപ്രയിലെ അഡീഷണൽ ജില്ലാ കോടതി ജഡ്ജാണ് പ്രിൻസിപ്പാളിന് പരമാവധി ശിക്ഷ വിധിച്ച് ഉത്തരവിട്ടത്.

ഓഗസ്റ്റ് 24ന് മിനാ ദേവിയെ കുറ്റക്കാരിയായി കോടതി കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകം, കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി. മിനാ ദേവിയുടെ ഭർത്താവ് അർജുൻ യാദവിനെ എല്ലാ ചാർജുകളിൽ നിന്നും കോടതി കുറ്റവിമുക്തനാക്കി. ഒറ്റ ഹാളിൽ പ്രവർത്തിക്കുന്ന ഗൻഡമാൻ പ്രൈമറി സ്‌കൂളിലെ 80 വിദ്യാർത്ഥികളാണ് സോയാബീൻ കറി കഴിച്ച് അവശതയിലായത്. 23 കുട്ടികൾ ഭക്ഷ്യവിഷ ബാധയിൽ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP