Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരസേനാ മുൻ ഉപമേധാവിയും മലയാളിയുമായ ലഫ്.ജനറൽ ശരത്ത് ചന്ദ് ബിജെപിയിൽ ചേർന്നത് 'മോദിയുടെ വീക്ഷണത്തിൽ ആകൃഷ്ടനായി'; 'സർക്കാരിന്റെ രാജ്യസുരക്ഷാ നിലപാടുകളും ഭീകരവിരുദ്ധ പ്രവർത്തനങ്ങളും പ്രതീക്ഷ നൽകുന്നു'; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പരമ വിശിഷ്ട സേവാ മെഡൽ നേടിയ ഉദ്യോഗസ്ഥൻ

കരസേനാ മുൻ ഉപമേധാവിയും മലയാളിയുമായ ലഫ്.ജനറൽ ശരത്ത് ചന്ദ് ബിജെപിയിൽ ചേർന്നത് 'മോദിയുടെ വീക്ഷണത്തിൽ ആകൃഷ്ടനായി'; 'സർക്കാരിന്റെ രാജ്യസുരക്ഷാ നിലപാടുകളും ഭീകരവിരുദ്ധ പ്രവർത്തനങ്ങളും പ്രതീക്ഷ നൽകുന്നു'; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പരമ വിശിഷ്ട സേവാ മെഡൽ നേടിയ ഉദ്യോഗസ്ഥൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ വിവിധ പാർട്ടികളിലേക്ക് നിരവധി ആളുകളാണ് അംഗങ്ങളായി എത്തുന്നത്. സിനിമയിൽ നിന്നും കായിക ലോകത്ത് നിന്നുമടക്കം പുത്തൻ നേതാക്കൾ രംഗപ്രവേശനം ചെയ്യുന്ന വേളയിലാണ് കരസേനാ മുൻ ഉപമേധാവിയും മലയാളിയുമായ ലഫ്. ജനറൽ ശരത്ത് ചന്ദ് ബിജെപിയിലേക്ക് ചേർന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിൽ താൻ ആകൃഷ്ടനായിരുന്നെന്നും അതിനാലാണ് രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസുരക്ഷ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാടുകളും ഭീകര വിരുദ്ധ നീക്കങ്ങളും പ്രതീക്ഷ നൽകുന്നതാണെന്നും ശരത്ത് ചന്ദ് കൂട്ടിച്ചേർത്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ശരത് ചന്ദ് വ്യക്തമാക്കി. സൈനികസേവന മികവിനു പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

കൊട്ടാരക്കര കുറുമ്പാലൂർ സ്വദേശിയാണ്. 39 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷം മേയിലാണു വിരമിച്ചത്. 1979 ഗഡ് വാൾ റൈഫിൾസിൽ സൈനിക ജീവിതം ആരംഭിച്ച ശരത്ത് സൊമാലിയയിലെ യുഎൻ മിഷനിലും എൽടിടിക്കെതിരായ ശ്രീലങ്കൻ ദൗത്ത്യത്തിലും പങ്കെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP