Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി; അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിർക്കുന്നു; അരുണാചൽപ്രദേശിന്റെ മുൻ മുഖ്യമന്ത്രി പാർട്ടി വിട്ടു; അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു

അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി; അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിർക്കുന്നു; അരുണാചൽപ്രദേശിന്റെ മുൻ മുഖ്യമന്ത്രി പാർട്ടി വിട്ടു; അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു

മറുനാടൻ ഡെസ്‌ക്‌

ഗോഹട്ടി: അരുണാചൽപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗെഗോംഗ് അപാംഗ് പാർട്ടി വിട്ടു. അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ തത്വങ്ങൾ പാർട്ടി പിന്തുടരുന്നില്ലെന്ന് ആരോപിച്ചാണ് അപാംഗ് പാർട്ടി അംഗത്വം ഉപേക്ഷിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു.

അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി. അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിർക്കുകയാണ്. പാർട്ടിയുടെ സ്ഥാപിത മൂല്യങ്ങളിൽ നിന്ന് നേതൃത്വം വ്യതിചലിച്ചുവെന്നും രാജിക്കത്തിൽ അപാംഗ് കുറ്റപ്പെടുത്തി.1980-1999 കാലത്തും പിന്നീട് 2003 മുതൽ 2007 ഏപ്രിൽ വരെയും അരുണാചലിന്റെ മുഖ്യമന്ത്രിയായിരുന്നു അപാംഗ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP