Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനായിരുന്നെങ്കിൽ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുമായിരുന്നു; ഡൽഹി പൊലീസി മുന്നിലുണ്ടായിരുന്നത് അഗ്‌നിപരീക്ഷയാണ് എന്നതിൽ തർക്കമില്ല; പൊലീസ് വർഗീയതക്ക് കൂട്ടുനിൽക്കുന്നതിൽ ആശങ്കയുണ്ട്; വിമർശനവുമായി ഡൽഹി പൊലീസ് മുൻ മേധാവി

ഞാനായിരുന്നെങ്കിൽ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുമായിരുന്നു; ഡൽഹി പൊലീസി മുന്നിലുണ്ടായിരുന്നത് അഗ്‌നിപരീക്ഷയാണ് എന്നതിൽ തർക്കമില്ല; പൊലീസ് വർഗീയതക്ക് കൂട്ടുനിൽക്കുന്നതിൽ ആശങ്കയുണ്ട്; വിമർശനവുമായി ഡൽഹി പൊലീസ് മുൻ മേധാവി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കലാപം തടയുന്നിൽ പരാജയപ്പെട്ട ഡൽഹി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചു ഡൽഹി പൊലീസ് മുൻ മേധാവി അജയ് ശർമ്മ. ഡൽഹി പൊലീസ് വർഗീയതക്ക് കൂട്ടുനിൽക്കുന്നതിൽ ആശങ്കയുണ്ട്. ഡൽഹി പൊലീസിനുമുന്നിലുണ്ടായിരുന്നത് അഗ്‌നിപരീക്ഷയാണ് എന്നതിൽ തർക്കമില്ല. പക്ഷേ അതിൽ അവർ പരാജയപ്പെട്ടു. പൊലീസിന്റെ പ്രൊഫഷണലിസത്തിന്റെ അഭാവമാണ് പ്രധാനപ്രശ്‌നമെന്നും അദ്ദേഹം വിമർശിച്ചു.

ഓൺലൈൻ മാധ്യമമായ ദി വയറിന് വേണ്ടി കരൺഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് അജയ് ശർമ തന്റെ അഭിപ്രായം തുറന്നടിച്ചത്. ഡൽഹി പൊലീസിന്റെ തലപ്പത്ത് ഇപ്പോൾ ഞാനായിരുന്നെങ്കിൽ അനുരാഗ് താക്കൂറിനെയും പർവേശ് വെർമയെയും കപിൽ മിശ്രയെയും ഉടൻ അറസ്റ്റ് ചെയ്യുമായിരുന്നെന്നും അജയ് ശർമ തുറന്നടിച്ചു.

ഡൽഹി വടക്കുകിഴക്കൻ മേഖലയിലെ ഡി.സി.പി വേദ് പ്രകാശ് സൂര്യക്കെതിരെയും ശർമ ആഞ്ഞടിച്ചു. കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തുമ്പോൾ വേദ്പ്രകാശ് അരികിലുണ്ടായിരുന്നു. പക്ഷേ തടുക്കാനായി ഒന്നും ചെയ്തില്ല. ഇത് കൃത്യവിലോപമാണ്. വേദ്പ്രകാശിൽ നിന്നും വിശദീകരണം ചോദിക്കണം. അത് തൃപ്തികരമല്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണമെന്നും ശർമ അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ പൊലീസിന്റെ വർഗീയത വ്യക്തമാണ്. കലാപകാരികൾ കടകൾ തീവെക്കുമ്പോൾ പൊലീസ് മുസ്‌ലീംകളെ ലാത്തികൊണ്ടടിച്ച് ദേശീയ ഗാനം ചൊല്ലിക്കുകയാണ്. സമീപകാലങ്ങളിലായി ഡൽഹി പൊലീസിന് മോശം സമയമാണ്. ജാമിഅ മില്ലിയ, ജെ.എൻ.യു സംഭവങ്ങളും കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP