Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജസ്റ്റിസ് അരുൺ മിശ്രയുടെ പരാമർശം ഈ വർഷത്തെ ഏറ്റവും വലിയ തമാശയെന്ന് പി ബി സാവന്ത്; ജുഡീഷ്യറിയുടെ വിശ്വാസത്തെ സംശയത്തിലാക്കുന്ന നടപടിയെന്ന് ആർ.പി ഷാ; മിശ്ര കോടതിയുടെ പാരമ്പര്യവും അന്തസത്തയും അനുസരിക്കണമെന്ന് ജസ്റ്റിസ് സോധിയും; പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിനെതിരെ മുൻ ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് അരുൺ മിശ്രയുടെ പരാമർശം ഈ വർഷത്തെ ഏറ്റവും വലിയ തമാശയെന്ന് പി ബി സാവന്ത്; ജുഡീഷ്യറിയുടെ വിശ്വാസത്തെ സംശയത്തിലാക്കുന്ന നടപടിയെന്ന് ആർ.പി ഷാ; മിശ്ര കോടതിയുടെ പാരമ്പര്യവും അന്തസത്തയും അനുസരിക്കണമെന്ന് ജസ്റ്റിസ് സോധിയും; പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിനെതിരെ മുൻ ജഡ്ജിമാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ച സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് അരുൺ മിശ്രയെ വിമർശിച്ച് മുൻ ജഡ്ജിമാർ രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സിറ്റിങ് ജഡ്ജി ഇത്തരത്തിൽ പുകഴ്‌ത്തുന്നത് അനുചിതമാണെന്നായിരുന്നു മുൻ ജഡ്ജിമാരുടെ അഭിപ്രായം. പ്രധാനമന്ത്രിയെ സുപ്രീംകോടതിയിലെ ഒരു സിറ്റിങ് ജഡ്ജ് ഇങ്ങനെ പുകഴ്‌ത്തുന്നത് അനുചിതമാണ് എന്ന് സുപ്രീംകോടതി മുൻ ജഡ്ജ് പി.ബി സാവന്ത് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങളെ ഈ വർഷത്തെ ഏറ്റവും വലിയ തമാശയായി രേഖപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു സാവന്തിന്റെ പ്രതികരണം.

ഭരണകൂടത്തെയും ഭരണകർത്താവിനെയും ഒരു സിറ്റിങ് ജഡ്ജി പുകഴ്‌ത്തുമ്പോൾ അത് ജുഡീഷ്യറിയുടെ വിശ്വാസത്തെ സംശയത്തിലാക്കുമെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.പി ഷാ പ്രതികരിച്ചു. ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായ ധർമമാണ് ജുഡീഷ്യറിക്കുള്ളത്. അരുൺമിശ്ര തന്റെ പ്രസ്താവനകൾ ഒഴിവാക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് മിശ്ര കോടതിയുടെ പാരമ്പര്യവും അന്തസത്തയും അനുസരിക്കണമെന്ന് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് സോധി പറഞ്ഞു. നിയമത്തിനമുന്നിൽ സർക്കാരും ജനങ്ങളും തുല്യരാണ്. പ്രധാനമന്ത്രിയെ പുകഴ്‌ത്തുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകും. ഇത്തരം പരാമർശങ്ങൾ കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിയുടെ ഉദ്ദേശ ശുദ്ധിയെ ജനങ്ങൾ സംശയിക്കാനിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന ജുഡീഷ്യൽ കോൺഫറൻസിനിടെയാണ് അരുൺ മിശ്ര മോദിയെ വാനോളം പുകഴ്‌ത്തിയത്. ദീർഘദൃഷ്ടിയുള്ള ബഹുമുഖപ്രതിഭയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിൽ ഏറെ ശ്രദ്ധേയമായെന്നും മിശ്ര അഭിപ്രായപ്പെട്ടിരുന്നു. ആഗോള തലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന മോദിയോടകടപ്പാടുണ്ടെന്നും മിശ്ര പരാമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP