Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടൽ ബിഹാരി വാജ്‌പേയിക്ക് ഭാരതരത്‌ന സമ്മാനിച്ചു; ഇന്ത്യയുടെ പരമോന്നത ബഹുമതി രാഷ്ട്രപതി സമ്മാനിച്ചത് വീട്ടിലെത്തി

അടൽ ബിഹാരി വാജ്‌പേയിക്ക് ഭാരതരത്‌ന സമ്മാനിച്ചു; ഇന്ത്യയുടെ പരമോന്നത ബഹുമതി രാഷ്ട്രപതി സമ്മാനിച്ചത് വീട്ടിലെത്തി

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപിയുടെ തലമുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയിക്ക് ഭാരതരത്‌ന സമ്മാനിച്ചു. രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചത്. ഭാരത് രത്‌ന ലഭിക്കുന്ന 43ാമത്തെ വ്യക്തിയാണ് വാജ്‌പേയ്.

അസുഖബാധിതനായി വിശ്രമിക്കുകയാണ് വാജ്‌പേയി. അതുകൊണ്ട് അതിവിശിഷ്ട അതിഥികളെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വാജ്‌പേയിയുടെ അടുത്ത ബന്ധുക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങും ചടങ്ങിൽ പങ്കെടുത്തു. മാദ്ധ്യമങ്ങൾക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

രാജ്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വാജ്‌പേയ്ക്ക് ഭാരത് രത്‌ന നൽകാൻ തീരുമാനിച്ചത്. യു.പി.എ മന്ത്രിസഭയുടെ കാലത്തും അദ്ദേഹത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. ഇന്ത്യയുടെ 11ാമത്തെ പ്രധാനമന്ത്രിയായിരുന്നു അടൽബിഹാരി വാജ്‌പേയ്. 1996ലാണ് വാജ്‌പെയ് ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ പോയതിൽ 13 ദിവസത്തിനു ശേഷം രാജി വെക്കേണ്ടി വന്നു. പിന്നീട് 1999ൽ വീണ്ടും വാജ്‌പേയ് പ്രധാനമന്ത്രിയായി. ഒരു കോൺഗ്രസ് ഇതര പ്രധാനമന്ത്രി അഞ്ച് വർഷം തികയ്ക്കുന്നത് വാജ്‌പേയ്‌യുടെ ഭരണകാലത്താണ്.

മുമ്പ് മദൻ മോഹൻ മാളവ്യയെയും ഭാരത്രത്‌നയ്ക്ക് തെരഞ്ഞെടുത്തിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് മാളവ്യയ്ക്ക് ഭാരത് രത്‌ന സമ്മാനിക്കുന്നത്.  ഈ മാസം 30ന് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് മാളവ്യയ്ക്ക് ഭാരത്രത്‌ന സമ്മാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP