Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ കേന്ദ്ര മന്ത്രി വി. ധനഞ്ജയ് കുമാർ അന്തരിച്ചു; അന്ത്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വാജ്‌പെയ് മന്ത്രിസഭയിലെത്തിയത് മംഗലൂരു എംപിയായി

മുൻ കേന്ദ്ര മന്ത്രി വി. ധനഞ്ജയ് കുമാർ അന്തരിച്ചു; അന്ത്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വാജ്‌പെയ് മന്ത്രിസഭയിലെത്തിയത് മംഗലൂരു എംപിയായി

മറുനാടൻ മലയാളി ബ്യൂറോ

മംഗലൂരു: വാജ്‌പെയ് മന്ത്രിസഭയിലെ അംഗവും കർണാടകയിലെ മുൻ ബിജെപി നേതാവുമായിരുന്ന വി. ധനഞ്ജയ് കുമാർ(67) അന്തരിച്ചു. അസുഖ ബാധിതനായിരുന്ന ധനഞ്ജയ കുമാർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വാജ്‌പേയ് മന്ത്രിസഭയിൽ സിവിൽ ഏവിയേഷൻ ആൻഡ് ടൂറിസം മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു. രണ്ട് വർഷം മുൻപ് ബിജെപിയിൽ നിന്നും രാജിവെച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

1991ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. കോൺഗ്രസിലെ ബി. ജനാർദന പൂജാരിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. നാലു തവണ മംഗളൂരുവിൽനിന്ന് എംപിയായി. 2012ൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പയെ പുറത്താക്കിയ നടപടിയെ വിമർശിച്ചു രംഗത്തെത്തിയതിന് പാർട്ടി പുറത്താക്കി. എന്നാൽ 2015ൽ തിരിച്ച് ബിജെപിയിലെത്തിയെങ്കിലും പിന്നീട് വീണ്ടും കോൺഗ്രസിൽ ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP