Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോണിക്കയുടെ നഗ്‌നദൃശ്യങ്ങൾ കണ്ടെടുത്തു; രാജ്കുമാർ വീഡിയോ പകർത്തിയത് പീഡിപ്പിക്കുന്നതിന് മുൻപ്; പ്രതി വീഡിയോ പകർത്തിയത് മാബൈൽ ഫോൺ ക്യാമറയിലെന്ന് പൊലീസ്

മോണിക്കയുടെ നഗ്‌നദൃശ്യങ്ങൾ കണ്ടെടുത്തു; രാജ്കുമാർ വീഡിയോ പകർത്തിയത് പീഡിപ്പിക്കുന്നതിന് മുൻപ്; പ്രതി വീഡിയോ പകർത്തിയത് മാബൈൽ ഫോൺ ക്യാമറയിലെന്ന് പൊലീസ്

മുബൈ: മോണിക്ക ഗുർദേയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കൈയിൽ നിന്നു നഗ്‌നദൃശ്യങ്ങൾ കണ്ടെടുത്തു. മോണിക്കയെ പീഡിപ്പിക്കുന്നതിന് മുൻപ് പ്രതി രാജ്കുമാർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്.

ഗോവയിലെ ഫ്ളാറ്റിലാണ് മോണിക്കയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയത്. മോണിക്കയെ കട്ടിലിൽ ചേർത്ത് കെട്ടിയ രാജ്കുമാർ, അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിനിടയിലാണ് യുവതിയുടെ നഗ്‌നദൃശ്യങ്ങൾ ഇയാൾ പകർത്തിയത്. എന്നാൽ മോണിക്കയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കവർച്ചയും ബ്ലാക്ക്മെയിലിംഗുമായിരുന്നു കരുതിയിരുന്നതെന്നും രാജ്കുമാർ കഴിഞ്ഞദിവസം പൊലീസിനോടു പറഞ്ഞിരുന്നു. ബ്ലാക്ക്മെയിലിംഗിന് വേണ്ടിയാണ് രാജ്കുമാർ നഗ്‌നദൃശ്യങ്ങൾ പകർത്തിയത്.

സംഭവത്തിനുമുൻപ് രണ്ടു രാത്രി പ്രതി മോണിക്കയുടെ ഫൽറ്റിന്റെ ടെറസിൽ അവരെ നിരീക്ഷിച്ച് കഴിഞ്ഞുകൂടിയിരുന്നു. തുടർന്ന്, ഒക്ടോബർ അഞ്ചിന് രാത്രി ഇയാൾ മോണിക്കയുടെ വീട്ടിൽ ബലംപ്രയോഗിച്ച് കടക്കുകയായിരുന്നു. രാത്രി മുഴുവൻ പ്രതി മോണിക്കയെ കട്ടിലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്.

പഞ്ചാബ് ബാത്തിൻഡ സ്വദേശിയാണ് 21 കാരനായ രാജ്കുമാർ. മുമ്പ് സെക്യുരിറ്റി ആയിരുന്ന കാലത്താണ് മോണിക്കയെ ഇയാൾ കണ്ടിരുന്നത്. മോണിക്കയുടെ വീട് ഉൾപ്പെടുന്ന ഹൗസിങ് കോംപൽ്സിൽ ഓഗസ്റ്റ് മാസം വരെ സെക്യൂരിറ്റി ആയിരുന്ന രാജ്കുമാറിന് അവരോടു താൽപര്യം തോന്നുകയായിരുന്നു.

മോണിക്കയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോർവോറിയത്തിലെ എടിഎമ്മിൽ നിന്നും രാജ്കുമാർ പണം പിൻവലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഗോവയിൽ നിന്നും മംഗലാപുരത്തേക്ക് ട്രെയിനിൽ സഞ്ചരിക്കുകയും അവിടെ ഒരു ദിവസം തങ്ങി ബംഗലുരുവിലേക്ക് ബസിൽ പോകുകയുമായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP