Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു; അപകടമുണ്ടായത് കുളിമുറിയിൽ സ്ഥാപിച്ചിരുന്ന വാട്ടർഹീറ്ററിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന്

വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു; അപകടമുണ്ടായത് കുളിമുറിയിൽ സ്ഥാപിച്ചിരുന്ന വാട്ടർഹീറ്ററിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന്

തിരുപ്പതി: തിരുപ്പതിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. തിരുപ്പതി ഏർപ്പേടുമണ്ഡൽ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിൻ, ഭവ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവസമയം വീട്ടിലുണ്ടായിരുന്ന നാലുപേരും ഉറങ്ങുകയായിരുന്നു.

കുളിമുറിയിൽ സ്ഥാപിച്ചിരുന്ന വാട്ടർഹീറ്ററിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. വാട്ടർഹീറ്ററിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായ സമയം കുളിമുറിയിലെ ബൾബുകൾ ഓണായിരുന്നത് വൻ പൊട്ടിത്തെറിക്ക് കാരണമായി.

ഉഗ്രസ്ഫോടനശബ്ദം കേട്ട് സമീപവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചു. പിന്നീട് അഗ്‌നിശമനസേനയും പൊലീസും ചേർന്നാണ് തീയണച്ചത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP