Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ അസമിൽ അഞ്ചിടത്ത് സ്‌ഫോടനം; സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; സ്‌ഫോടനത്തിന് പിന്നിൽ ഉൾഫ തീവ്രവാദികളെന്ന് സംശയം

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ അസമിൽ അഞ്ചിടത്ത് സ്‌ഫോടനം; സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; സ്‌ഫോടനത്തിന് പിന്നിൽ ഉൾഫ തീവ്രവാദികളെന്ന് സംശയം

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യത്ത് അഞ്ചിടത്ത് സ്‌ഫോടനം. അസമിലാണ് സ്‌ഫോടനം ഉണ്ടായത്. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

ദിബ്രുഗഡിലെ ഗ്രഹം ബസാർ, എടി റോഡിലെ ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിൽ സ്‌ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായി. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നിൽ ഉൾഫ തീവ്രവാദികളാണെന്നാണ് സംശയം.

സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ജനങ്ങൾ തീർത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകൾ ഊ വിശുദ്ധ ദിനത്തിൽ ആക്രമണം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. കുറ്റക്കാരെ പിടികൂടാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP