Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ വാനിന് തീപിടിച്ച് നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഏഴിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾ; വാഹനം പൂർണമായി കത്തിക്കരിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: പഞ്ചാബിൽ സ്‌കൂൾ വാനിന് തീപിടിച്ച് നാലു വിദ്യാർത്ഥികൾ പൊള്ളലേറ്റു മരിച്ചു. പഞ്ചാബിലെ സാഗ്രു ജില്ലയിലാണ് സംഭവം. വാനിൽ 12 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി.അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വാഹനം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. ഏഴിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

സ്‌കൂളിൽ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിന് തീപിടിച്ച വിവരം വഴിയാത്രക്കാരാണ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാഹനം കത്താൻ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP