Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബീഫ് നിരോധനം ഗോവയിൽ നടപ്പിലാകില്ല; ഗോവയിലെ കത്തോലിക്കരും മുസ്ലീങ്ങളും ബീഫ് കഴിക്കുന്നവരാണെന്ന് പരീക്കറിന് അറിയാവുന്നതാണ്; വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നില്ല; ഞങ്ങളിത് സ്‌കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല; ഗോവയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാവില്ലെന്ന് ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ

ബീഫ് നിരോധനം ഗോവയിൽ നടപ്പിലാകില്ല; ഗോവയിലെ കത്തോലിക്കരും മുസ്ലീങ്ങളും ബീഫ് കഴിക്കുന്നവരാണെന്ന് പരീക്കറിന് അറിയാവുന്നതാണ്; വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നില്ല; ഞങ്ങളിത് സ്‌കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല; ഗോവയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാവില്ലെന്ന് ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ

പനജി: ഗോവയിൽ ബീഫ് നിരോധനം ഗോവയിൽ നടപ്പിലാകില്ലെന്നും ഗോവയിലെ കത്തോലിക്കരും മുസ്ലീങ്ങളും ബീഫ് കഴിക്കുന്നവരാണെന്ന് പരീക്കറിന് അറിയാവുന്നതാണെന്നും ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ. ഗോവയ്ക്കും തനതായ സംസ്‌കാരമുണ്ടെന്നും അവിടെ ഹിന്ദുത്വ അജണ്ട നടപ്പിലാകില്ലെന്നും ഡിസൂസ പറഞ്ഞു.

വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നില്ല. ഞങ്ങളിത് സ്‌കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷേ പാർട്ടി യോഗങ്ങൾക്ക് ശേഷം ചൊല്ലാറുണ്ട്. മതത്തിന്റേയോ സംസ്‌കാരത്തിന്റേയോ വികാരങ്ങളുടേയോ പേരിൽ നിങ്ങൾക്ക് ആളുകളെ ഭയപ്പെടുത്താൻ കഴിയില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ബീഫ് ഞങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഒറ്റരാത്രി കൊണ്ട് ബീഫ് നിരോധിക്കാൻ കഴിയില്ല. സംസ്ഥാനത്ത് ഗോവധ നിരോധനമുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവ ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം സംസ്‌കാരത്തിന്റെ ഭാഗമായതിനാൽ മദ്യവും ഗോവയിൽ നിരോധിക്കാനാകില്ലെന്നും ഡിസൂസ പറഞ്ഞു.

ജന്മദിനാഘോഷം, വിവാഹം, മരണം തുടങ്ങി എല്ലാ ചടങ്ങുകൾക്കും ഗോവക്കാർ മദ്യപിക്കാറുണ്ട്. താൻ മദ്യം കഴിക്കാറില്ലെങ്കിലും മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. വാലന്റൈൻസ് ഡേ മുതൽ മദ്യപാനം വരെ നിരോധിക്കണമെന്ന് പറയുമ്‌ബോൾ ജനങ്ങളെയെല്ലാം സന്യാസിമാരാക്കാനാണോ ശ്രമിക്കുന്നതെന്നും ഫ്രാൻസിസ് ഡിസൂസ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP