Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

45 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടെക്കിയുടെ ഭാര്യയിൽനിന്നും തട്ടിപ്പുകാരൻ അടിച്ചുമാറ്റിയത് 11 ലക്ഷം; ഭർത്താവറിയാതെ സമ്മാനം വാങ്ങാൻ ഡൽഹിക്ക് പോയി മടങ്ങി യുവതി മുറിയിൽ കെട്ടിത്തൂങ്ങി മരിച്ചു

45 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടെക്കിയുടെ ഭാര്യയിൽനിന്നും തട്ടിപ്പുകാരൻ അടിച്ചുമാറ്റിയത് 11 ലക്ഷം; ഭർത്താവറിയാതെ സമ്മാനം വാങ്ങാൻ ഡൽഹിക്ക് പോയി മടങ്ങി യുവതി മുറിയിൽ കെട്ടിത്തൂങ്ങി മരിച്ചു

ൺലൈൻ ലോട്ടറിയിൽ കോടികൾ സമ്മാനമായി അടിച്ചിരിക്കുന്നുവെന്ന് കേട്ടാൽ അത് തട്ടിപ്പാണെന്ന് മനസ്സിലാകാത്തവർ അധികമുണ്ടാകില്ല. എന്നാൽ, ബെംഗളൂരു സ്വദേശിയായ 44-കാരിക്ക് അതിലെ തട്ടിപ്പ് മനസ്സിലായില്ല. 45 ലക്ഷം രൂപ സമ്മാനമായി ലഭിച്ചുവെന്ന സന്ദേശത്തെ അന്ധമായി വിശ്വസിച്ച അവർക്ക് പകരം നൽകേണ്ടിവന്നത് സ്വന്തം ജീവൻതന്നെ.

ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ റോഡിൽ താമസിക്കുന്ന സോഫ്റ്റ്‌വേർ എൻജിനിയറുടെ ഭാര്യ പാലക്കാണ് ജീവനൊടുക്കിയത്. ഭർത്താവോ മക്കളോ അറിയാതെ 11 ലക്ഷം രൂപയാണ് പാലക്ക് സമ്മാനം ലഭിക്കുന്നതിനായി മുടക്കിയത്. സമ്മാനം വാങ്ങുന്നതിനായി ഡൽഹിയിലേക്ക് പോയ പാലക്ക് കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ ജീവനൊടുക്കുകയായിരുന്നു.

മൊബൈൽ സന്ദേശത്തിന്റെ പിന്നാലെ പോയ പാലക്ക് തട്ടിപ്പുകാർ ഇവരിൽനിന്ന് പല തവണയായി 11 ലക്ഷം രൂപം ഈടാക്കുകയായിരുന്നു. ഐ.ടി. രംഗത്ത് വർഷങ്ങളായി ജോലി ചെയ്യുന്ന ഭർത്താവിനോടു പോലും ഇക്കാര്യങ്ങൾ അവർ ചർച്ച ചെയ്തിരുന്നില്ല. വീട്ടുകാർ അറിയാതെയാണ് സമ്മാനം വാങ്ങുന്നതിനായി ഡൽഹിയിലേക്ക് പറക്കുകയായിരുന്നു. ഡൽഹിയിലെത്തിയപ്പോൾ മാത്രമാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം അവർ മനസ്സിലാക്കിയതും.

തിരിച്ചെത്തിയ പാലക്കിനെ വീട്ടുകാർ ആശ്വസിപ്പിച്ചെങ്കിലും പാലക്കിന് ഉൾക്കൊള്ളാനായില്ല. വീട്ടിൽ വിഷംകഴിച്ച് മരിക്കുകയായിരുന്നു. ജൂൺ ആറു മുതൽ 13 വരെയാണ് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പാലക്ക് പണം നിക്ഷേപിച്ചത്. സമ്മാനത്തുക ഡിമാൻഡ് ഡ്രാഫ്റ്റായി അയക്കുമെന്നായിരുന്നു തട്ടിപ്പുകാർ വിശ്വസിപ്പിച്ചിരുന്നത്.

സമ്മാനത്തുക കൈമാറുന്നതിനുള്ള നടപികൾക്കായി ഓരോ തവണയും പണം ചോദിച്ചുവാങ്ങുകയായിരുന്നു. നാല് ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് ഇവർ പണം നിക്ഷേപിച്ചത്. രാഹുൽ, ഹസനത്ത്, ശാബിർ തുടങ്ങിയ പേരുകളിലായിരുന്നു അക്കൗണ്ടുകൾ. ആൻഡ്രു എന്ന പേരിലാണ് ത്ട്ടിപ്പുകാരൻ പാലക്കിനെ ബന്ധപ്പെട്ടിരുന്നത്.

തനിക്ക് കസ്റ്റംസ് ക്ലിയറൻസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനുണ്ടെന്നും അതിന് പണം ആവശ്യമുണ്ടെന്നുമാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. മറ്റാരോടും ആലോചിക്കുക പോലും ചെയ്യാതെ പാലക് പണം അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടരലക്ഷം രൂപവരെ ഇത്തരത്തിൽ ഒറ്റത്തവണയായി അയച്ചുകൊടുത്തിട്ടുണ്ട്.

ആവശ്യപ്പെടുമ്പോഴൊക്കെ പാലക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്ന് കണ്ടതോടെ അവർ കെണിയിൽ വീണുവെന്ന് ഉറപ്പാക്കിയ തട്ടിപ്പുകാർ പരമാവധി പണം ചോദിച്ചുവാങ്ങുകയായിരുന്നു. ഓരോ തവണയും ഓരോ കാരണം പറഞ്ഞാണ് പണം നൽകിയിരുന്നത്. ഡൽഹിയിലെത്തിയശേഷം പണം ആവശ്യപ്പെട്ട പാലക്കിനോട് വീണ്ടും പണം വേണമെന്ന് ഇവർ ഫോണിലൂടെ അറിയിച്ചു.

തന്റെ കൈയിൽ പണമൊന്നും ശേഷിക്കുന്നില്ലെന്നും സമ്മാനത്തുക നൽകണമെന്ന് പാലക്ക് അപേക്ഷിച്ചതോടെ തട്ടിപ്പുകാരുടെ സ്വഭാവം മാറി. ഫോണിൽ കിട്ടാതായതോടെ പാലക്കിന് താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായി. നിരാശയായി തിരിച്ച് നാട്ടിലേക്കുവന്ന പാലക്കിനെ വീട്ടുകാർ സമാധാനിപ്പിച്ചെങ്കിലും അവർ ജീവനൊടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP