Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയ 376 ആശുപത്രികൾക്കെതിരെ അന്വേഷണം; പിഴയിനത്തിൽ മാത്രം ലഭിച്ചത് ഒന്നരക്കോടി രൂപ; തട്ടിപ്പ് നടത്തിയതിന് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് 97 ആശുപത്രികളെ; രോഗികളെ പറ്റിക്കുന്ന ആശുപത്രികളുടെ പേര് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയ 376 ആശുപത്രികൾക്കെതിരെ അന്വേഷണം; പിഴയിനത്തിൽ മാത്രം ലഭിച്ചത് ഒന്നരക്കോടി രൂപ; തട്ടിപ്പ് നടത്തിയതിന് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് 97 ആശുപത്രികളെ; രോഗികളെ പറ്റിക്കുന്ന ആശുപത്രികളുടെ പേര് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായവർക്ക് ചികിത്സ നിഷേധിച്ചതടക്കം രാജ്യത്തെ 376 ആശുപത്രികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പണം ഈടാക്കിയതടക്കം 1200 കേസുകൾ സ്ഥീരികരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 338 ആശുപത്രികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പിഴയിനത്തിൽ മാത്രം 1.5 കോടി രൂപയാണ് ലഭിച്ചത്. 97 ആശുപത്രികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പ് നടത്തുന്ന ആശുപത്രികളുടെ പേര് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയാൽ ക്രിമിനൽ നടപടികളുമുണ്ടാവുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ ആർക്കും രാജ്യത്തെവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യം ഉണ്ടാവും. പദ്ധതി വഴി ഒരു വർഷത്തിനിടെ 45 ലക്ഷം നിർധന രോഗികൾക്ക് ചികിത്സ ലഭിച്ചു. 18073 ആശുപത്രികളാണ് ഇപ്പോൾ ഈ പദ്ധതിയുടെ ഭാഗമായുള്ളത്. 70500 കോടി രൂപയാണ് ഒരു വർഷത്തെ പദ്ധതി ചെലവ്. 2022 അവസാനത്തോടെ 1.5 ലക്ഷം സെന്ററുകളായി വർധിപ്പിക്കും. ആരോഗ്യസൗഖ്യ കേന്ദ്രങ്ങളുടെ എണ്ണം 21000 ആയി. ഈ സാമ്പത്തിക വർഷം തന്നെ ഇത് 40000 ആക്കും. കേരളത്തിൽ 671 ആയുഷ്മാൻ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഡൽഹി ഇപ്പോഴും പദ്ധതിയോട് മുഖംതിരിച്ചു നിൽക്കുന്നതിനെ മന്ത്രി വിമർശി്ക്കുകയും ചെയ്തു.

കശ്മീരിൽ പ്രശ്‌നമില്ല ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങളുടെ വിനിമയ സൗകര്യങ്ങൾ തടഞ്ഞത് കശ്മീരിലെ ആശുപത്രികളെ ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ. ആയുഷ്മാൻ ഭാരത് അടക്കമുള്ള ചികിത്സാ പദ്ധതികളിൽ ഓൺലൈൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, കശ്മീരിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് ഇക്കാര്യങ്ങൾ നോക്കാതെ തന്നെ രോഗികൾക്ക് ചികിത്സ ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും ഹർഷ് വർധൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP