Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി ; അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കുമ്പോഴും ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം; കോൺസ്റ്റബിൾ മുതൽ എല്ലാ ഉദ്യോഗസ്ഥർക്കും സേവനം ലഭ്യമാകുമെന്നും ഉത്തരവ്

കശ്മീരിലെ എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി ; അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കുമ്പോഴും ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം; കോൺസ്റ്റബിൾ മുതൽ എല്ലാ ഉദ്യോഗസ്ഥർക്കും സേവനം ലഭ്യമാകുമെന്നും ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉത്തരവ് പ്രകാരം സൈനിക ക്യാമ്പുകളിൽ നിന്നും അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കുമ്പോഴും ഈ ആനുകൂല്യം  സൈനികർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.

സിആർപിഎഫ്. ഉൾപ്പെടെയുള്ള എല്ലാ പാരാമിലിട്ടറി വിഭാഗത്തിൽ ജോലി ചെയ്യുന്നവരും ഇതിന് അർഹരാണെന്നും കോൺസ്റ്റബിൾ മുതലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അത് ലഭ്യമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഡൽഹി-ശ്രീനഗർ, ശ്രീനഗർ-ഡൽഹി, ജമ്മു-ശ്രീനഗർ, ജമ്മു-ഡൽഹി റൂട്ടുകളിലാണ് പാരാമിലിട്ടറി അംഗങ്ങൾക്ക് സൗജന്യ വിമാനയാത്രയ്ക്ക് അർഹതയുള്ളത്.

ഈ റൂട്ടുകളിൽ നേരത്തെ എയർ കൊറിയർ സർവ്വീസ് സൗജന്യമായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തോടെ ജവാന്മാരടക്കമുള്ള ഏഴുലക്ഷത്തിലേറേ പേർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. പുൽവാമയിൽ ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് സായുധ സേനാംഗങ്ങളുടെ യാത്രയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുവടുവയ്‌പ്പ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP