Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

232 വർഷത്തിന് ശേഷം വീണ്ടും ഫ്രഞ്ച് പട ഇന്ത്യയിൽ; ഹൈദരാലിയുടെ ജീവൻ എടുത്തതും ടിപ്പുവിന് സാമ്രാജ്യം നഷ്ടമായതും ചരിത്രത്തിലെ ഏടുകൾ; ഇന്ത്യൻ അഖണ്ഡതയ്ക്ക് മുന്നിൽ ഫ്രഞ്ച് സേന സല്യൂട്ട് അടിക്കുമ്പോൾ

232 വർഷത്തിന് ശേഷം വീണ്ടും ഫ്രഞ്ച് പട ഇന്ത്യയിൽ; ഹൈദരാലിയുടെ ജീവൻ എടുത്തതും ടിപ്പുവിന് സാമ്രാജ്യം നഷ്ടമായതും ചരിത്രത്തിലെ ഏടുകൾ; ഇന്ത്യൻ അഖണ്ഡതയ്ക്ക് മുന്നിൽ ഫ്രഞ്ച് സേന സല്യൂട്ട് അടിക്കുമ്പോൾ

റിപ്പബ്ലിക് ദിന പരേഡിൽ 124 അംഗ ഫ്രഞ്ച് സേന രാജ്പഥിലൂടെ അടിവച്ച് നീങ്ങിയപ്പോൾ അതൊരു പുതിയ ചരിത്രത്തിന്റെ പിറവികൂടിയായി. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ആദ്യമായി ഒരു വിദേശ സേന പരേഡ് നടത്തുകയായിരുന്നു അവിടെ.

232 വർഷത്തിനുശേഷമാണ് ഫ്രഞ്ച് പട ഇന്ത്യയിൽ കാലുകുത്തുന്നത്. പരേഡ് നടത്തിയവരിൽ 76 പേർ 35-മത് ഫ്രഞ്ച് ഇൻഫന്ററി റജിമെന്റിൽ പെട്ട പട്ടാളക്കാരാണ്. 1781 മുതൽ 1784 വരെ ഇന്ത്യയിലുണ്ടായിരുന്ന റെജിമെന്റാണിത്. ബ്രിട്ടീഷുകാർക്കെതിരെ ഹൈദരാലിയുടെയും മകൻ ടിപ്പു സുൽത്താന്റെയും മൈസൂർ സേനയ്‌ക്കൊപ്പം ചേർന്ന് പൊരുതിയ റെജിമെന്റാണിത്.

ഈ യുദ്ധത്തിലാണ് ഹൈദരലി കൊല്ലപ്പെടുന്നത്. 1783 മാർച്ചിൽ ബോംബെ സേന മൈസൂരു പിടിച്ചെടുത്തപ്പോൾ ടിപ്പു സുൽത്താന് തന്റെ തലസ്ഥാനത്തേയ്ക്ക് പിൻവലിയേണ്ടിവരികയും ചെയ്തു. ഈ അവസരം മുതലാക്കിയ ബ്രിട്ടീഷ് കൂടല്ലൂർ പിടിച്ചെടുക്കാൻ ശ്രമം നടത്തി.

ഇംഗ്ലീഷ് സേനയിൽ 1600 യൂറോപ്യൻ പട്ടാളക്കാരും 8000-ത്തോളം ഇന്ത്യൻ സൈനികരും ആർക്കോട്ട് നവാബിന്റെ 1000 കാലാളും ഉണ്ടായിരുന്നു. ഇതിനെ ചെറുത്തത് ടിപ്പുവിന്റെ 2000 കാലാളും12,000-ത്തോളം ഫ്രഞ്ച് സൈനികരും. മാർക്വിസ് ഡി ബുസ്സി എന്ന കമാൻഡറുടെ കീഴിലാണ് സേന അണിനിരന്നത്.

1783 ജൂൺ 25-ന് നടന്ന പോരാട്ടത്തിൽ ഫ്രഞ്ച് സേനയുടെ ഭാഗത്തുനിന്ന് 450 പേർ കൊല്ലപ്പെടുകയും 150-ഓളം പേരെ ബ്രിട്ടീഷ് സൈന്യം തടവുകാരായി പിടികൂടുകയും ചെയ്തിരുന്നു. പരിക്കേറ്റവ ഴാങ് ബാപ്റ്റീസ് ഡി ബെർനാഡോട്ട് എന്ന സൈനികൻ പിന്നീട് ഫ്രഞ്ച് സേനയിലെ മാർഷലാവുകയും ഒടുവിൽ സ്വീഡനിലെ രാജാവായി മാറുകയും ചെയ്തുവെന്നത് പിൽക്കാല ചരിത്രം. ഈ കുടുംബമാണ് ഇന്നും സ്വീഡനിലെ രാജവംശം.

ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ഫ്രഞ്ച് സേന പരാജയപ്പെട്ടുവെങ്കിലും ആ ചെറുത്തുനിൽപ്പിനെ ബ്രിട്ടീഷുകാർ പോലും ആദരിച്ചു. 1784-ൽ ഫ്രഞ്ച് സേന മൈസൂരിൽനിന്ന് പിന്മാറി. 232 വർഷത്തിനുശേഷം ഫ്രഞ്ച് സേന ഇന്ത്യയിൽ വീണ്ടും പരേഡ് നടത്തുമ്പോൾ, അന്ന് ഒപ്പം യുദ്ധം ചെയ്യാനുണ്ടായിരുന്ന ടിപ്പുവിന്റെ കാലാളുകളും ഒപ്പമെത്തി. ടിപ്പുവിന്റെ സേനയാണ് സ്വാതന്ത്ര്യാനന്തരം സൈന്യത്തിലെ 61 കാവൽറി വിഭാഗമായത്. പരേഡിൽ ഫ്രഞ്ച് സൈന്യത്തിന് തൊട്ടുപിന്നിലായി ഇവർ അണിനിരന്നപ്പോൾ, പഴയ ചരിത്രം വീണ്ടും ആവർത്തിക്കപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP