Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടിലധികം കുഞ്ഞുങ്ങളുണ്ടോ? ഇനി മുതൽ ആസമിൽ സർക്കാർ ജോലി കിട്ടില്ല; പുത്തൻ തീരുമാനവുമായി സംസ്ഥാന സർക്കാർ; 2021 ജനുവരി മുതൽ നടപ്പാക്കും; ബസ് ചാർജ്ജ് നിരക്കും 25ശതമാനം വർധിപ്പിച്ചു

രണ്ടിലധികം കുഞ്ഞുങ്ങളുണ്ടോ? ഇനി മുതൽ ആസമിൽ സർക്കാർ ജോലി കിട്ടില്ല; പുത്തൻ തീരുമാനവുമായി സംസ്ഥാന സർക്കാർ; 2021 ജനുവരി മുതൽ നടപ്പാക്കും; ബസ് ചാർജ്ജ് നിരക്കും 25ശതമാനം വർധിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

അസം: ജനസംഖ്യ നിയന്ത്രണത്തിൽ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ 2021 ജനുവരി ഒന്നിന് ശേഷം സർക്കാർ ജോലികൾക്ക് അർഹരല്ലെന്ന് സംസ്ഥാന മന്ത്രിസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു. അസം നിയമസഭ 2017 സെപ്റ്റംബറിൽ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസിക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുത്തൻ തീരുമാനം.

തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. അസം മന്ത്രിസഭയിലാണ് ഇത്തരമൊരു പ്രഖ്യാപനം. ഈ മാനദണ്ഡം കർശനമായി പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യും.രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിക്ക് അർഹതയില്ലെന്നും നിലവിൽ സർക്കാർ ഉദ്യോഗസ്ഥരായവർ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഒപ്പം സംസ്ഥാനത്തെ ബസ് ചാർജ് നിരക്ക് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.ഇതിന് പുറമേ പുതിയ ഭൂനയത്തെക്കുറിച്ചും മന്ത്രിസഭ തീരുമാനമെടുത്തു. ഇത് പ്രകാരം ഭൂമിയില്ലാത്ത തദ്ദേശവാസികൾക്ക് കാർഷിക ആവശ്യത്തിനും വീട് നിർമ്മിക്കുന്നതിനും ഭൂമി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP