Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധന വില വർധന; പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു; ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ചർച്ച പുരോഗമിക്കുന്നു; പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും ഇന്നും കൂടി

ഇന്ധന വില വർധന; പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു; ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ചർച്ച പുരോഗമിക്കുന്നു; പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും ഇന്നും കൂടി

ഡൽഹി: രാജ്യത്തെ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുക്കുന്നു. ഇന്ധന വില വർദ്ധനവിനെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം. പെട്രോൾ ഡീസൽ വില ദിനം പ്രതി വർദ്ധിക്കുകയാണ്.

ഇതിനിടെ പാചക വാതക വിലയും വർദ്ധിച്ചത് ജനങ്ങൾക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.രാജ്യത്ത് ഇന്ധനവില റിക്കാർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് മോദി യോഗം വിളിച്ചത്. ഇന്നും ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചിയിലെ ഡീസൽ വില. നഗരത്തിനു വെളിയിൽ വില 80 ന് മുകളിൽ എത്തി.

മുംബൈയിൽ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് മുംബൈയിലേത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.

തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 87.25 പൈസ ചെലവാക്കണം. നഗരത്തിനു വെളിയിൽ 88.50 രൂപ വരെയാണു വില. ഡീസൽ വില നഗരത്തിനുള്ളിൽ 80.63 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP