Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്റ്റേഷനിൽ കാത്തിരുന്നു മുഷിയേണ്ട; ആർത്തുല്ലസിക്കാൻ പുത്തൻ പരിഷ്‌കാരങ്ങളുമായി റെയിൽവെ; ആദ്യ ഫൺസോൺ ആരംഭിച്ചത് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ; മുതിർന്നവർക്കും കുട്ടികൾക്കും ആസ്വാദിക്കാവുന്ന ഗെയിം സോണുകൾക്ക് മിതമായ നിരക്കും; പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങളും പൊതു റഫ്രിജറേറ്ററും സ്ഥാപിക്കും

സ്റ്റേഷനിൽ കാത്തിരുന്നു മുഷിയേണ്ട; ആർത്തുല്ലസിക്കാൻ പുത്തൻ പരിഷ്‌കാരങ്ങളുമായി റെയിൽവെ; ആദ്യ ഫൺസോൺ ആരംഭിച്ചത് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ; മുതിർന്നവർക്കും കുട്ടികൾക്കും ആസ്വാദിക്കാവുന്ന ഗെയിം സോണുകൾക്ക് മിതമായ നിരക്കും; പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങളും പൊതു റഫ്രിജറേറ്ററും സ്ഥാപിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; സ്‌റ്റേഷനിൽ വൈകിവരുന്ന ട്രെയിനിനായി കാത്തിരുന്നു മുഷിയുന്നവർക്ക് ആശ്വാസവുമായി റെയിൽവെ. സമയം ചെലവിടാൻ പുത്തൻ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നു. ഫൺസോണുകളാണ് റെയിൽ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. ആദ്യ ഫൺ സോൺ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. വിജയകരമായാൽ കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും. മാളുകളിലെയും മറ്റും ഗെയിം സോണുകളിലെയും പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഗെയിമുകളുണ്ടാകും

ഇതുൾപ്പെടെ സ്റ്റേഷനുകളിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾക്കു റെയിൽവേ തുടക്കമിട്ടു.എല്ലാ സ്റ്റേഷനുകളിലും പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങൾ സ്ഥാപിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കർണാടകയിലെ ഹുബ്ലി സ്റ്റേഷനിൽ പൊതു റഫ്രിജറേറ്റർ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്.പ്ലാറ്റ്‌ഫോമുകളിലെ ഫൺ സോണിൽ ഓരോ ഗെയിമിനും 50 രൂപയാണ് ഈടാക്കുക.

ഭക്ഷണം പാഴാക്കുന്നതും ട്രാക്കിലേക്ക് എറിയുന്നതും ഒഴിവാക്കാനാണ് സ്റ്റേഷനുകളിൽ റഫ്രിജറേറ്റർ സ്ഥാപിക്കുന്നത്. അധികം വരുന്ന ഭക്ഷണം ആർക്കും റഫ്രിജറേറ്ററിൽ വയ്ക്കാം. പാവപ്പെട്ടവർക്ക് ഈ ഭക്ഷണം നൽകും. മാംസാഹാരം റഫ്രിജറേറ്ററിൽ വയ്ക്കാൻ അനുവദിക്കില്ല. അതേസമയം ഇവ വൃത്തിയായി സൂക്ഷിക്കണമെന്ന വ്യവസ്ഥയും റെയിൽവെ യാത്രക്കാർക്ക് മുന്നിൽ വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP