Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിക്ഷേപണത്തിന് തയ്യാറായി ജിസാറ്റ് 11; ഉപഗ്രഹം വിക്ഷേപണത്തിലൂടെ രാജ്യത്തെ വാർത്താവിനിമയ രംഗം ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷ; 500 കോടി രൂപ ചെലവിട്ട ഉപഗ്രഹം ഐഎസ്ആർഒ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമുള്ളത്

വിക്ഷേപണത്തിന് തയ്യാറായി ജിസാറ്റ് 11; ഉപഗ്രഹം വിക്ഷേപണത്തിലൂടെ രാജ്യത്തെ വാർത്താവിനിമയ രംഗം ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷ; 500 കോടി രൂപ ചെലവിട്ട ഉപഗ്രഹം ഐഎസ്ആർഒ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമുള്ളത്

ന്യൂഡൽഹി: ഐഎസ്ആർഒ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമുള്ള ഉപഗ്രഹമായ ജിസാറ്റ് 11 വിക്ഷേപണത്തിന് തയ്യാറായി. 500 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഉപഗ്രഹം ആറ് ടൺ ഭാരവും നാല് മീറ്റർ നീളത്തിലുള്ള സൗരോർജ പാനലുകളുമുള്ളതാണ്.

ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ തയ്യാറാക്കിയ ജിസാറ്റ് 11 ഭ്രമണ പദത്തിൽ എത്തുന്നതോടെ രാജ്യത്തെ വാർത്താവിനിമയ രംഗം കൂടുതൽ ശക്തിയാർജ്ജിക്കും.

ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിർമ്മാണം പൂർത്തിയായ ഉപഗ്രഹം ഉടൻ ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോകും.ഗ്രാമങ്ങളിലേക്കുള്ള ഇന്റർനെറ്റ് വിതരണശൃംഖലയുടെ വ്യാപനമാണ് ഉപഗ്രഹം പ്രധാനമായും ലക്്ഷ്യമിടുന്നത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള ഫ്രഞ്ച് എരിയൻ-5 റോക്കറ്റ് ജിസാറ്റ് 11 നെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP