Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കും; കസ്തൂരി രംഗൻ റിപ്പോർട്ടിനെ പിന്തുണച്ചത് അന്തിമമല്ലെന്നും പ്രകാശ് ജാവദേക്കർ

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കും; കസ്തൂരി രംഗൻ റിപ്പോർട്ടിനെ പിന്തുണച്ചത് അന്തിമമല്ലെന്നും പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ്മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ആർഎസ്എസ്. നേതൃത്വത്തിനു നൽകിയ മറുപടിയിലാണ് ജാവദേക്കർ ഇക്കാര്യം അറിയിച്ചത്. ദേശീയ ഹരിത ട്രിബ്യൂണലിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ആർഎസ്എസ്. മന്ത്രിയോട് വിശദീകരണം തേടിയത്.

ഉദ്യോഗസ്ഥരുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം നൽകിയതെന്ന് മന്ത്രി പറഞ്ഞു. ചില സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച എതിർപ്പ് പരിഗണിച്ചാണ് ഉദ്യോഗസ്ഥർ അത്തരമൊരു നിലപാട് സ്വീകരിച്ചത്. പൊതുവേ സ്വീകാര്യമായ റിപ്പോർട്ട് എന്ന നിലയിലാണ് കേന്ദ്രസർക്കാർ കസ്തൂരിരംഗൻ റിപ്പോർട്ടിനെ പിന്തുണച്ചത്. എന്നാൽ, ഇത് അന്തിമമായ തീരുമാനമല്ല. ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകളിൽ ആവശ്യമുള്ളവ പരിഗണിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്നും ജാവദേക്കർ അറിയിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്നതാണ് ആർ.എസ്.എസിന്റെ പ്രഖ്യാപിത നിലപാട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്നതു തന്നെയായിരുന്നു ബിജെപി. കേരള ഘടകത്തിന്റെയും നിലപാട്. എന്നാൽ, ഇതിനെല്ലാം വിപരീതമായാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കില്ലെന്നും കസ്തൂരിരംഗൻ റിപ്പോർട്ടാണ് പരിഗണിക്കുന്നതെന്നും കാണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്ര നിലപാടിനെ സംസ്ഥാന സർക്കാരും ക്രൈസ്തവ സഭകളും മലയോര സംരക്ഷണ സമിതിയും സ്വാഗതം ചെയ്‌തെങ്കിലും ഈ നിലപാട് ആർ.എസ്.എസിനെയും ബിജെപി. സംസ്ഥാന ഘടകത്തെയും ചൊടിപ്പിക്കുകയാണുണ്ടായത്.

അതേ സമയം പ്രധാനപ്പെട്ട അഞ്ച് പരിസ്ഥിതി നിയമങ്ങൾ പുനഃപരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ സമിതിയെ നിയോഗിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ.സുബ്രഹ്മണ്യൻ അധ്യക്ഷനായ നാലംഗ സമിതിയാണ് ഇതേക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുക. ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധികാരങ്ങളും സമിതി പുനഃപരിശോധിക്കും. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണം, വന്യജീവി, വായു, ജല സംരക്ഷണം എന്നിങ്ങനെയുള്ള അഞ്ച് പരിസ്ഥിതി നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് സമിതി പ്രധാനമായും പഠിക്കുക. വ്യവസായ സംരഭങ്ങൾക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP