Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവപ്പെട്ടവൻ ഹെൽമറ്റ് വച്ചില്ലെങ്കിൽ പിഴ 2500! ആവർത്തിച്ചാൽ ലൈസൻസും പോവും; മന്ത്രിയാണെങ്കിൽ ചോദിക്കാൻ ആരുമില്ല

പാവപ്പെട്ടവൻ ഹെൽമറ്റ് വച്ചില്ലെങ്കിൽ പിഴ 2500! ആവർത്തിച്ചാൽ ലൈസൻസും പോവും; മന്ത്രിയാണെങ്കിൽ ചോദിക്കാൻ ആരുമില്ല

നാഗ്പുർ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓട്ടിക്കുന്നതിന്റെ കുഴപ്പങ്ങൾ നന്നായി അറിയാവുന്ന വ്യക്തിയാണ് നിതിൻ ഗഡ്ഗരി. ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്ന കുറ്റത്തിന് 100 രൂപയാണ് നിലവിലെ പിഴ. എന്നാൽ ഗഡ്ഗരിക്ക് കാര്യങ്ങളറിയാം. മനുഷ്യ ജീവന് ഹെൽമറ്റുകൾ നൽകുന്ന സുരക്ഷിതത്വം മനസ്സിലാക്കി. അതിനാൽ നിയമഭേദഗതിയിലൂടെ ഹെൽമറ്റ് പിഴത്തുക ഉയർത്താനാണ് നീക്കം. നൂറിൽ നിന്ന് 2500 രൂപയിലേക്ക് പിഴ കൂട്ടാനാണ് നീക്കം.

ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നതിന് 100 രൂപയാണ് പിഴ. എന്നാൽ രാജ്യത്തെ റോഡപകടങ്ങളിൽ മരിക്കുന്നത് അധികവും ഇരുചക്രവാഹനം ഓട്ടിക്കുന്നവരാണ്. അതിൽ 40 ശതമാനവും ഹെൽമറ്റ് ഇല്ലാത്തതിനാൽ. ഇതിന് മാറ്റം കൊണ്ടുവരാൻ നിയമമാറ്റമാണ് ഉപരിതല ഗതാഗത മന്ത്രിയായെത്തിയ ഗഡ്ഗരി ശ്രമിക്കുന്നത്. ഹെൽമറ്റില്ലാത്തതിന് 100 രൂപയെന്നത് 250 ശതമാനം ഉയർത്തി 2500 രൂപയാക്കുക എന്നതാണ് നിർദ്ദേശം. ഈ മാറ്റങ്ങളോടെ റോഡ് ഗതാഗത സുരക്ഷാ ബിൽ അണിയറയിൽ ഒരുങ്ങുകയാണ്.

എന്നാലിതൊന്നും സ്വന്തം ജീവതത്തിൽ പകർത്തി അനുഭാവികൾക്കും നാട്ടുകാർക്കും മാതൃകയാകാൻ ഗഡ്ഗരി തയ്യാറല്ല. കേന്ദ്ര മന്ത്രി സ്‌കൂട്ടറിൽ പോകുമ്പോൾ ജനങ്ങളെങ്ങനെ മുഖം കാണും. ആഡംബര കാറും പരിവാരവുമെല്ലാം ഒഴിവാക്കി സ്‌കൂട്ടറിൽ പോകുമ്പോൾ എല്ലാവരും കാണണം. എന്നാലെ ഈ കേന്ദ്രമന്ത്രി നമ്മളെ പോലെ സാധാരണക്കാരനാണെന്ന് ജനങ്ങളറിയൂ. ഇത് വോട്ടാവുകയാണ് ലക്ഷ്യം. അപ്പോൾ പിന്നെ സ്‌കൂട്ടറിലെ യാത്ര ഹെൽമറ്റില്ലാതെ തന്നെ. നിയമമെല്ലാം പാവപ്പെട്ടവർക്ക്. തങ്ങളോട് ആരും ഒന്നും ചോദിക്കില്ലെന്ന് ഗഡ്ഗരിയെ പോലുള്ള എല്ലാ രാഷ്ട്രീയക്കാർക്കും അറിയാം. അതുകൊണ്ട് തന്നെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി സ്‌കൂട്ടർ ഓടിച്ചത് ഹെൽമറ്റില്ലാതെ തന്നെ.

നിയമം അറിയില്ലെന്ന സാധാരണക്കാരുടെ വാദം പോലും ശിക്ഷായിളവിന് കാരണമല്ലെന്നതാണ് വസ്തുത. അപ്പോൾ എല്ലാം അറിയാവുന്ന കേന്ദ്ര മന്ത്രി നിയമലംഘനം നടത്തുന്നു.സ്വന്തം സ്‌കൂട്ടറിൽ നാഗ്പുരിലെ ആർ.എസ്.എസ്. ആസ്ഥാനത്തേക്കു ഗഡ്കരി നടത്തിയ ഹെൽമറ്റില്ലാ യാത്ര കാമറക്കണ്ണിൽ കുടുങ്ങിയതാണ് കേന്ദ്ര മന്ത്രിയെ കുടുക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെക്കുറിച്ചുള്ള പാർട്ടി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഗഡ്കരി.

സ്‌കൂട്ടറിൽ ഗഡ്കരിക്കൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്നു മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും വകവയ്ക്കാതെ ഗതാഗത മന്ത്രി മുന്നോട്ടു നീങ്ങുകയായിരുന്നു. ഇത് ഗതാഗത നിയമലംഘനമല്ലേയെന്ന ചോദ്യത്തോടു പ്രതികരിക്കാനും അദ്ദേഹം മെനക്കെട്ടില്ല. അവിടെയുണ്ടായിരുന്ന പൊലീസും തടഞ്ഞില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ തടഞ്ഞ് പിഴയിട്ടാൽ എന്തു സംഭവിക്കുമെന്ന് അവർക്കും അറിയാം. അതുകൊണ്ട് കേന്ദ്ര മന്ത്രിയുടെ പരസ്യ നിയമലംഘനത്തിന് പൊലീസും വഴിയൊരുക്കി സഹായിച്ചു.

 അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചയ്ക്കല്ല ആർ.എസ്.എസ്. തലവനെ കണ്ടതെന്നും മുഖ്യമന്ത്രിപദം ചർച്ചയായില്ലെന്നും ഗഡ്കരി പിന്നീട് പറഞ്ഞു. ഹെൽമറ്റ് വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നുമില്ല. ഏതായാലും ഗഡ്ഗരിയിൽ നിന്ന് പിഴ ഈടാക്കണമെന്ന വാദം സജീവമായിക്കഴിഞ്ഞു, പൊലീസ് ഇനി എന്ത് ചെയ്യുമെന്നതാണ് പ്രധാനം. കാബിനറ്റ് മന്ത്രിയാകുന്നതിനു മുമ്പ് ഇക്കഴിഞ്ഞ ഡിസംബറിലും മുൻ ബിജെപി തലവൻ കൂടിയായ ഗഡ്കരി ഹെൽമെറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ പോകാറുണ്ടായിരുന്നെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ഗഡ്കരിയുടെ ഹെൽമെറ്റില്ലാ യാത്രയുടെ ഫോട്ടോ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് അടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാർട്ടിയുടെയും നേതാവിന്റെയും തനിനിറമാണ് വ്യക്തമായതെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP