Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത്ത് ഇനി എനിക്ക് സ്വന്തം മകനെപ്പോലെ; കൊവിഡ് ബാധിച്ച് മരിച്ച കോൺസ്റ്റബിളിന്റെ മൂന്ന് വയസുകാരനായ മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീർ

അമിത്ത് ഇനി എനിക്ക് സ്വന്തം മകനെപ്പോലെ; കൊവിഡ് ബാധിച്ച് മരിച്ച കോൺസ്റ്റബിളിന്റെ മൂന്ന് വയസുകാരനായ മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച കോൺസ്റ്റബിളിന്റെ മകനെ ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡൽഹി പൊലീസിലെ കോൺസ്റ്റബിളായ അമിത് കുമാറിന്റെ മൂന്ന് വയസുകാരനായ മകനെയാണ് ഗൗതം ഗംഭീർ ഏറ്റെടുത്തത്. സ്വന്തം മകനെ പോലെ സംരക്ഷിക്കുമെന്ന് ലോക്സഭ എംപിയായ ഗംഭീർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ അമിത് കുമാർ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. രണ്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പനി കൂടിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചുവെന്നാണ് ആക്ഷേപം ഉയർന്നത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമിത് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതോടെ ഭരണസംവിധാനത്തെ അടക്കം രൂക്ഷമായി വിമർശിച്ചാണ് ഗൗതം ഗംഭീർ രംഗത്ത് വന്നത്.

ഭരണസംവിധാനവും അദ്ദേഹത്തെ പരാജയപ്പെടത്തി, ഡൽഹി അദ്ദേഹത്തെ പരാജയപ്പെടുത്തി എന്ന് ട്വിറ്ററിൽ കുറിച്ച് ഗംഭീർ കോൺസ്റ്റബിൾ അമിത്തിനെ ഇനി ജീവനോടെ തിരിച്ചുകൊണ്ടു വരാനാവില്ലെന്നും പറഞ്ഞു. എന്നാൽ, അമിത്തിന്റെ മകനെ സ്വന്തം മകനെ പോലെ ഇനി നോക്കും. അവന്റെ വിദ്യാഭ്യാസ കാര്യങ്ങളുടെ ചെലവ് ഗൗതം ഗംഭീർ ഫൗണ്ടേഷൻ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP