Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദർശൻ അവാർഡ് പിണറായി വിജയന്; ഗാന്ധിദർശൻ അന്തർദേശീയ പുരസ്‌ക്കാരം ദലൈയ്‌ലാമക്ക്; മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും; ലക്ഷ്മിക്കുട്ടിക്കും പുരസ്‌കാരം

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദർശൻ അവാർഡ് പിണറായി വിജയന്; ഗാന്ധിദർശൻ അന്തർദേശീയ പുരസ്‌ക്കാരം ദലൈയ്‌ലാമക്ക്; മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും; ലക്ഷ്മിക്കുട്ടിക്കും പുരസ്‌കാരം

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ ഗാന്ധിദർശൻ അവാർഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദർശൻ അന്തർദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യൻ ദലൈയ്‌ലാമക്ക് സമ്മാനിക്കും. ഫൗണ്ടേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും ആത്മീയ സേവനത്തിനുള്ള പുരകസ്‌കാരം ശ്രീ ശ്രീ രവിശങ്കറിനും മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനുമാണ്. മാനവിക സേവനത്തിനുള്ള പുരസ്‌കാരം ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിക്കും, ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിനുള്ള പുരസ്‌കാരം കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ടി.കെ ജയകുമാറിനുമാണ്. വ്യവസായികൾക്കുള്ള പുരസ്‌കാരത്തിന് എം.എ യൂസഫലി, ബി.ആർ ഷെട്ടി, ബി ഗോവിന്ദൻ എന്നിവർ അർഹരായി. മനുഷ്യസ്‌നേഹിക്കുള്ള പുരസ്‌കാരം ജോസഫ് പുലിക്കുന്നേലിന് മരണാനന്തര ബഹുമതിയായി നൽകും.

ജസ്റ്റിസ് കെ.ടി തോമസ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്. കേന്ദ്രമന്ത്രി അരുൺ ജയ്റ്റിലിക്കാണ് മികച്ച പാർലമെന്റേറിയനുള്ള അവാർഡ്, മാർ ക്രിസോസ്റ്റം മെത്രാപൊലീത്ത , ശ്രീ ശ്രീ രവിശങ്കർ, ലക്ഷ്മികുട്ടിയമ്മ, ഡോ. ടി.കെ ജയകുമാർ, എം.എ യുസഫലി, ബി.ആർ ഷെട്ടി, ബി.ഗോവിന്ദൻ, ജോസഫ് പുലിക്കുന്നേൽ (മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധമേഖലകളിൽ അവർഡിനർഹരായി.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. തിരുവനന്തപുരം, ന്യൂഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ഡി.ടി ആചാരി, ആറ്റിങ്ങൽ വിജയകുമാർ, ജേക്കബ് കുര്യക്കോസ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP