Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ പതാകയെ ചവിട്ടിയാക്കിയതിന് പിന്നാലെ ചെരിപ്പിൽ ഗാന്ധി ചിത്രം; ആമസോണിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഇന്ത്യ

ദേശീയ പതാകയെ ചവിട്ടിയാക്കിയതിന് പിന്നാലെ ചെരിപ്പിൽ ഗാന്ധി ചിത്രം; ആമസോണിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ പതാക ആലേഖനം ചെയ്ത ചവിട്ടി പുറത്തിറക്കിയതിന് പിന്നാലെ രാഷ്ട്രപിതാവിന്റെ ചിത്രം പ്രിന്റുചെയ്ത ചെരിപ്പും പുറത്തിറക്കി ആമസോൺ വിവാദത്തിൽ. ഓൺലൈൻ സ്‌റ്റോറിലൂടെ മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ച ചെരുപ്പുമായി രംഗത്തെത്തിയ ആമസോണിന് മുന്നറിയിപ്പുമായി ഇന്ത്യൻ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് രംഗത്തെത്തി.

ഇന്ത്യയുടെ പ്രതീകങ്ങളെയും ബിംബങ്ങളെയും അപമാനിക്കുന്നതിൽ നിന്ന് അകന്നുനിന്നില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ കമ്പനിക്കു നാശമുണ്ടാക്കുമെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ പതാക ചവിട്ടികളിൽ ആലേഖനം ചെയ്ത് വിൽക്കുന്നതിനെതിരെ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതോടെ ചവിട്ടി പിൻവലിച്ച ആമസോൺ ഇപ്പോൾ ഗാന്ധിചിത്രമുള്ള ചെരിപ്പിന്റെ പേരിലും പുലിവാല് പിടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മഹാത്മ ഗാന്ധിയുടെ ചിത്രമടങ്ങിയ ചെരിപ്പ് ആമസോൺ വിപണിയിൽ എത്തിച്ചത്്.

ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പിന് 1190 രൂപയാണ് ആമസോൺ വിലയിട്ടിരിക്കുന്നത്. ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലുള്ള ചവിട്ടുമെത്ത ഇറക്കിയതിനു പിന്നാലെ രാഷ്ട്രപിതാവിന്റെ ചിത്രമുള്ള ചെരുപ്പും ഇറക്കിയതിലൂടെ ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുന്ന നടപടിയാണ് ആമസോൺ തുടർച്ചയായി സ്വീകരിക്കുന്നുവെന്ന ആക്ഷേപവും ശക്തമായി.

നേരത്തെ ദേശീയ പതാകയെ അവഹേളിക്കുന്ന ചവിട്ടുമെത്ത മാർക്കറ്റിൽ നിന്നും ആമസോൺ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ആമസോൺ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചവിട്ടു മെത്ത ആമസോൺ പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP