Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോട്ടോ എടുക്കുന്ന കാലത്ത് വലതുകൈയിലെ തള്ളവിരലിന് വേദന കാരണം എം.കെ.ഗാന്ധി എന്ന് ഒപ്പിട്ടത് ഇടംകൈ കൊണ്ട്; മദന്മോഹൻ മാളവ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ രണ്ടാം വട്ടമേശസമ്മേളനത്തിനിടെ പകർത്തിയത്; ഗാന്ധിജി ഒപ്പിട്ട അപൂർവ ഫോട്ടോ ബോസ്റ്റണിൽ ലേലത്തിൽ പോയത് 27 ലക്ഷം രൂപയ്ക്ക്

ഫോട്ടോ എടുക്കുന്ന കാലത്ത് വലതുകൈയിലെ തള്ളവിരലിന് വേദന കാരണം എം.കെ.ഗാന്ധി എന്ന് ഒപ്പിട്ടത് ഇടംകൈ കൊണ്ട്; മദന്മോഹൻ മാളവ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ രണ്ടാം വട്ടമേശസമ്മേളനത്തിനിടെ പകർത്തിയത്; ഗാന്ധിജി ഒപ്പിട്ട അപൂർവ ഫോട്ടോ ബോസ്റ്റണിൽ ലേലത്തിൽ പോയത് 27 ലക്ഷം രൂപയ്ക്ക്

മറുനാടൻ മലയാളി ഡസ്‌ക്‌

ബോസ്റ്റൺ: മഹാത്മാ ഗാന്ധി ഒപ്പിട്ട അപൂർവ ഫോട്ടോ വൻതുകയ്ക്ക് ലേലത്തിൽ പോയി. 27 ലക്ഷം രൂപയാണ് ഫോട്ടോയ്ക്ക് ലേലത്തിൽ കിട്ടിയത്. മഹാത്മാ ഗാന്ധിയും മദന്മോഹൻ മാളവ്യയും ഒരുമിച്ചുള്ള ഈ ഫോട്ടോ 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ പകർത്തിയതാണ്. പ്രതീക്ഷിച്ചതിന്റെ നാലിരട്ടി തുകയ്ക്കാണ് ഫോട്ടോ ലേലം ചെയ്യപ്പെട്ടതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേല സ്ഥാപനം വ്യക്തമാക്കി.

ഫൗണ്ടൻ പേന ഉപയോഗിച്ച് 'എം.കെ ഗാന്ധി' എന്നാണ് ഫോട്ടോയിൽ ഒപ്പിട്ടിരിക്കുന്നത്. ഫോട്ടോയുടെ പിൻവശത്ത് അസോസിയേറ്റ് പ്രസിന്റെ സീലും ഫോട്ടോ സൂക്ഷിച്ചിരുന്ന വ്യക്തിയുടെ അടയാളവും കാണാം. ഈ ഫോട്ടോ എടുക്കുന്ന കാലത്ത് ഗാന്ധിജിയുടെ വലതുകൈയിലെ തള്ളവിരലിന് വേദനയുണ്ടായിരുന്നതിനാൽ എഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ ഇടതു കൈകൊണ്ടാണ് ഫോട്ടോയിൽ ഒപ്പിട്ടിരിക്കുന്നത്.

പരമാവധി 10,000 ഡോളറാണ് ഫോട്ടോയ്ക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്ന തുകയെന്നും 41,806 ഡോളർ ലഭിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. ഗാന്ധി എന്ന മഹാത്മാവ് തന്റെ ജീവിതം കൊണ്ടു ചെയ്ത കാര്യങ്ങളാണ് ഈ ചിത്രത്തിന് ഇത്രയും മൂല്യമുണ്ടാക്കുന്നത്. ഗാന്ധിക്ക് ഇന്നത്തെ കാലത്തും ഇത്രയും സ്വീകാര്യതയുണ്ടാവുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും ലേല സ്ഥാപനത്തിന്റെ പ്രതിനിധി ബോബി ലിവിങ്സ്റ്റൺ പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്നു ഘട്ടങ്ങളിലായാണ് വട്ടമേശ സമ്മേളനം നടന്നത്. 1931ൽ നടന്ന രണ്ടാം സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകകരിച്ച് ഗാന്ധിജിയാണ് പങ്കെടുത്തത്. ഇതിനായി ലണ്ടനിൽ എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്.

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കാൾ മാർക്സിന്റെ ഒരു കത്തും ലേലം ചെയ്യപ്പെട്ടു. 34.5 ലക്ഷം (53,000 ഡോളർ) രൂപയ്ക്കാണ് ഇത് ലേലം ചെയ്തത്. തന്റെ റവലേഷൻസ് എന്ന പുസ്തകം അയച്ചുതരണമെന്നാവശ്യപ്പട്ട് പ്രസാധകന് അയച്ചതാണ് ഈ കത്ത്. 1879 ഒക്ടോബർ ഒന്നിനാണ് ഈ കത്ത് എഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP