Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക ചൂഷണം കാരണം ഷെൽട്ടർ ഹോമിൽ നിന്ന് രക്ഷപ്പെട്ടത് ഒരു വർഷം മുൻപ്; റോഡിൽ കൂടി നടന്ന് പോയ യുവതിയെ തട്ടിക്കൊണ്ട് പോയി കാറിൽ വെച്ച് ബലാത്സംഗം ചെയ്തത് നാലംഗ സംഘം; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപേക്ഷിച്ചത് റോഡിൽ; ബീഹാറിൽ യുവതി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത

ലൈംഗിക ചൂഷണം കാരണം ഷെൽട്ടർ ഹോമിൽ നിന്ന് രക്ഷപ്പെട്ടത് ഒരു വർഷം മുൻപ്; റോഡിൽ കൂടി നടന്ന് പോയ യുവതിയെ തട്ടിക്കൊണ്ട് പോയി കാറിൽ വെച്ച് ബലാത്സംഗം ചെയ്തത് നാലംഗ സംഘം; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപേക്ഷിച്ചത് റോഡിൽ; ബീഹാറിൽ യുവതി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: നിരന്തരമായി ലൈംഗിക ചൂഷണം നടന്ന് കൊണ്ടിരുന്ന ഷെൽട്ടർ ഹോമിൽ നിന്ന് ഒരു വർഷം മുൻപ് രക്ഷപ്പെട്ട യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ശനിയാഴ്ച തട്ടിക്കൊണ്ട് പോയ യുവതിയെ നാലംഗ സംഘമാണ് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം റോഡിൽ ഉപേക്ഷിച്ചത്. ബീഹാറിലെ മുസാഫർപൂരിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം റോഡിൽ കൂടി നടന്ന് പോകുകയായിരുന്ന യുവതിയെ സ്‌കോർപിയോ കാറിൽ എത്തിയ മുഖംമൂടി ധരിച്ച നാല് പേർ തടഞ്ഞുനിർത്തി. തുടർന്ന് ബലമായി പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റുകയും കാറിനുള്ളിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. മുഖം മൂടി ധരിച്ച നാല് പേരിൽ രണ്ട് പേരുടെ മുഖം മൂടി യുവതി വലിച്ചുകീറി. തുടർന്ന് മറ്റ് രണ്ട് പേരും മുഖംമൂടികൾ നീക്കം ചെയ്തു. ഇത് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പൊലീസിനെ സമീപിച്ചാൽ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിന് ശേഷം കാറിൽ നിന്ന് ചവിട്ടി പുറത്തിടുകയും ചെയ്തു.

അടുത്ത ദിവസം യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ദേശീയ വനിതാ കമ്മീഷൻ ഒരു കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷമാണ് മുസാഫർപൂരിലെ ഷെൽട്ടർ ഹോമ്ിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. ഇവിടെ ലൈംഗിക ചൂഷണം നടക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെയുള്ള എല്ലാവരേയും രക്ഷപ്പെടുത്തിയത്. തുടർന്ന് യുവതിയെ കുടുംബത്തിന് കൈമാറുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP