Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗ ത്തിനിരയാക്കി; ദീപാവലി ആഘോഷങ്ങൾക്കിടെ മദ്യപസംഘം ഇരുപതുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതു കാറിനുള്ളിൽ വച്ച്

മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗ ത്തിനിരയാക്കി; ദീപാവലി ആഘോഷങ്ങൾക്കിടെ മദ്യപസംഘം ഇരുപതുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതു കാറിനുള്ളിൽ വച്ച്

ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കിടെ 20 വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഹൈദരാബാദിലെ ഹയാത്ത്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സെയിൽസ് ഗേളായി ജോലിചെയ്യുന്ന പെൺകുട്ടി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് സഞ്ചരിക്കുന്ന കാറിൽ യുവതിയെ സംഘം ബലാത്സംഗത്തിനിരയാക്കി. ഇതിനിടെ പെൺകുട്ടിയെ തിരഞ്ഞിറങ്ങിയ നാട്ടുകാർ കാർ തടഞ്ഞപ്പോൾ സംഘം പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു.

പ്രതികൾക്ക് വേണ്ടി ഹയാത്ത് നഗർ പൊലീസ് തിരച്ചിൽ ആരംഭിച്ചിടുണ്ട്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രസാദ്, ശിവ, മല്ലേശ് എന്നിവരാണ് പ്രതികൾ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. യുവതി സ്ഥിരമായി ജോലി കഴിഞ്ഞ് തനിച്ച് വരുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്ന യുവാക്കൾ ദീപാവലി ദിവസം കൃത്യത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.

തനിച്ച് വരികയായിരുന്ന തന്നെ മദ്യലഹരിയിലായിരുന്ന യുവാക്കൾ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ച് കയറ്റുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പിന്നീട് ഓരോരുത്തരായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.

യുവതിയെ കാറിൽ വലിച്ച് കയറ്റുന്നത് കണ്ട ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുടുംബം തിരച്ചിൽ നടത്തിയപ്പോഴാണ് കാർ കണ്ടെത്തിയത്. കാർ തടഞ്ഞപ്പോൾ യുവാക്കൾ ഇറങ്ങിയോടി. നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. രോഷാകുലരായ നാട്ടുകാർ കാർ തകർത്തു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP