Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആൺ സുഹൃത്തിനൊപ്പം സംസാരിച്ച് നിന്ന വിദ്യാർത്ഥിനിയെ മർദിച്ച് അവശയാക്കി നഗ്നചിത്രം പകർത്തി; ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തിയ ശേഷം കൂട്ടപീഡനവും; ഭോപ്പാലിൽ പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ആൺ സുഹൃത്തിനൊപ്പം സംസാരിച്ച് നിന്ന് വിദ്യാർത്ഥിനിയെ മർദിച്ച് നഗ്നചിത്രം പകർത്തിയ ശേഷം പീഡനം. ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിലെ ഗോവിന്ദ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിട്ടാണ്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പെൺകുട്ടിയും ആൺ സുഹൃത്തും ആൾത്തിരക്ക് കുറഞ്ഞ പ്രദേശത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ആ സമയത്ത് പ്രതികൾ അവരെ വടികൾ കൊണ്ട് അടിക്കുകയും നഗ്‌നരാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. ഇതിന്‌ശേഷം ഇവരോട് പണം ആവശ്യപ്പെട്ട് ഭീഷണി ഉയർത്തി. പണം നൽകിയില്ലെങ്കിൽ ഫോട്ടോയും വിഡിയോയും കുടുംബക്കാരെ കാണിക്കുമെന്നായിരുന്നു ഭീഷണിയെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഉടൻ തന്നെ സ്‌കൂട്ടർ എടുത്ത് പണം എടുക്കാനായി പോയി. 45 മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തിയ അയാൾ കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ്. അക്രമികൾ ഇരുവരും ചേർന്ന് ഈ സമയം കൊണ്ട് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പൊലീസിനോട് പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ സ്ഥലത്ത് സ്വകാര്യ സ്ചാപനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP