Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈയിൽ ഇരുന്ന് ചെന്നെയിലെ അധോലോകത്തെ നയിച്ച 'തമിഴ്‌നാടിന്റെ ദാവൂദ്'ആത്മഹത്യ ചെയ്ത നിലയിൽ; ജഡം കണ്ടെത്തിയത് കംബോഡിയയിൽ; സയനൈഡ് കഴിക്കും മുമ്പ് സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞതായും വെളിപ്പെടുത്തൽ

ദുബൈയിൽ ഇരുന്ന് ചെന്നെയിലെ അധോലോകത്തെ നയിച്ച 'തമിഴ്‌നാടിന്റെ ദാവൂദ്'ആത്മഹത്യ ചെയ്ത നിലയിൽ; ജഡം കണ്ടെത്തിയത് കംബോഡിയയിൽ; സയനൈഡ് കഴിക്കും മുമ്പ് സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞതായും വെളിപ്പെടുത്തൽ

ചെന്നൈ: 'തമിഴ്‌നാട്ടിലെ ദാവൂദ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധർ ധനപാലൻ കംബോഡിയയിൽ മരിച്ച നിലയിൽ. ഒട്ടേറെ കുറ്റങ്ങളിൽ പിടികിട്ടാപ്പുള്ളിയായിരുന്നു ശ്രീധർ. ഇന്റർപോൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ തേടുന്ന കുറ്റവാളിയാണ് ഈ നാല്പത്തിനാലുകാരൻ.

പൊട്ടാസ്യം സയനൈഡ് ഉള്ളിൽ നിലയിൽ ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ശ്രീധർ ധനപാലനെ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്രീലങ്കയിൽ നിന്നാണ് ഇദ്ദേഹം കംബോഡിയയിൽ എത്തിയതെന്നും അറിയുന്നു. പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതിനാൽ യാത്ര ചെയ്യാനാവാത്ത നിലയിലായിരുന്നു. ബോട്ടിലാണ് ശ്രീലങ്കയിൽ നിന്ന് കംബോഡിയയിൽ എത്തിയതെന്നാണ് വിവരം.

ഏഴു കൊലപാതകങ്ങൾ ഉൾപ്പെടെ 43 കേസുകളാണ് ശ്രീധറിന്റെ പേരിൽ ഇന്ത്യയിലുള്ളത്. അനധികൃത മദ്യവിൽപനയിലൂടെയാണ് ഇയാൾ ഗുണ്ടാനേതാവായി വളരുന്നത്. തുടർന്ന് ഭൂമാഫിയാ തലവനായും വിലസി. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇയാൾ അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്നു.
2013 ലാണ് ശ്രീധർ വിദേശത്തേക്ക് കടക്കുന്നത്. പിന്നീ്ട് അവിടെയായിരുന്നു ഇയാളുടെ ആസ്ഥാനം. ചെന്നെയിലും കാഞ്ചീപുരത്തുമുള്ള ഗാംഗുകളെ ദുബൈിൽ ഇരുന്നാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്.. 500 കോടിയിലേറെയാണ് ഇയാളുടെ മദ്യസാമ്രാജ്യം. ഇതേ തുടർന്ന് പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. അന്താരാഷ്ട്ര കുറ്റങ്ങളിലും പെടട്ടതോടെ ഒരിടത്തേയ്ക്കും പോകാനാവാത്ത നിലയിലായി ഇയാൾ. ദുബൈയിലെ ബിസിനസ് വീസയുടെ കാലാവധി ഈ വർഷം അവസാനിക്കുന്നതോടെ അവിടം വിടേണ്ടിവന്നു. ദുബായിൽനിന്ന് കൊളംബോ വഴിയാണ് ഇയാൾ കംബോഡിയയിൽ എത്തിയത്.

നീതിപൂർവമായ വിചാരണ ലഭിക്കുമെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന് മുമ്പ് ശ്രീധർ വ്യക്തമാക്കിയിരുന്നു.ബിസിനസ് വിസയുടെ കാലാവധി 2017 ൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിവന്നാൽ തമിഴ്‌നാട് പൊലീസ് കൊലപ്പെടുത്തുമോ എന്നും ശ്രീധർ ഭയന്നിരുന്നു. .2016 ൽ ശ്രീധറിന്റെ സഹോദരനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ വിട്ടയച്ചില്ലെങ്കിൽ പ്രദേശത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും ബോംബിട്ടു തകർക്കുമെന്ന് ശ്രീധർ കാഞ്ചീപുരം പൊലീസ് ഇൻസ്പെക്ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

'ആത്മഹത്യ ചെയ്യുന്നതിനു മുമ്പേ തമിഴ്‌നാട്ടിലെ കാഞ്ചീവരത്തുള്ള അനുയായികളെ ശ്രീധർ വിളിച്ചിരുന്നു. മരിക്കാൻ പോവുകയാണെന്ന് അവരോട് പറഞ്ഞു'. ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം പൊലീസാണെന്നും ശ്രീധർ പറഞ്ഞതായി ഉന്നതോദ്യോഗസ്ഥർ അറിയിച്ചു.അതേസമയം കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭാര്യയും മൂന്നു മക്കളുമുണ്ട് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP