Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിറാഷ് 2000 യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യയും വ്യോമസേനയുടെ യൂണിഫോം അണിയും; വ്യോമസേന സെലക്ഷൻ പരീക്ഷയിൽ വിജയിച്ച് സമിർ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോൾ; തെലങ്കാനയിലെ ദണ്ടിഗൽ വ്യോമസേന അക്കാദമിയിൽ ചേരുന്ന ഗരിമയ്ക്ക് ആശംസകൾ നേർന്ന് സുഹൃത്തുക്കൾ

മിറാഷ് 2000 യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യയും വ്യോമസേനയുടെ യൂണിഫോം അണിയും; വ്യോമസേന സെലക്ഷൻ പരീക്ഷയിൽ വിജയിച്ച് സമിർ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോൾ; തെലങ്കാനയിലെ ദണ്ടിഗൽ വ്യോമസേന അക്കാദമിയിൽ ചേരുന്ന ഗരിമയ്ക്ക് ആശംസകൾ നേർന്ന് സുഹൃത്തുക്കൾ

ന്യൂഡൽഹി: ബെംഗളൂരുവിൽ മിറാഷ് 2000 യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട സ്‌ക്വാഡ്രോൻ ലീഡർ സമിർ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോൾ വ്യോമസേനയിൽ ചേരും. ഇതുമായി ബന്ധപ്പെട്ട് വരാണാസിയിൽ നടന്ന സെലക്ഷൻ ബോർഡ് പരീക്ഷയിൽ ഇവർ വിജയിച്ചു. തെലങ്കാനയിലുള്ള ദണ്ടിഗൽ വ്യോമസേന അക്കാദമിയിൽ ചേരുന്ന ഇവർ 2020 ജനുവരിയിൽ സേനയുടെ ഭാഗമാകും. റിട്ട.എയർമാർഷൽ അനിൽ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഗരിമ തെലങ്കാനയിലെ ഡണ്ടിഗലിലുള്ള ഇന്ത്യൻ എയർ ഫോഴ്സസ് അക്കാദമിയിൽ പ്രവേശിക്കുമെന്ന വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത് റിട്ടയേഡ് എയർ മാർഷൽ അനിൽ ചോപ്രയാണ്. വ്യോമസേന യൂണിഫോം അണിഞ്ഞ സമീറിന്റെയും ഒപ്പം നിൽക്കുന്ന ഗരിമയുടെയും ചിത്രവും പരിശീലന ശേഷമുള്ള ഗരിമയുടെ പുതിയ ചിത്രവും അദ്ദേഹം ട്വിറ്ററിലെ കുറിപ്പിനോടൊപ്പം പങ്കു വെച്ചു.

ഗരിമയുടെ ഭർത്താവ് സമീർ അബ്രോളും സ്‌ക്വാഡ്രൻ ലീഡർ സിദ്ധാർതഥ നെഗിയും മിറാഷ് 2000 പോർ വിമാനങ്ങളുടെ പരീക്ഷണ പറക്കലിനിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. 2019 ഫെബ്രുവരി ഒന്നിന് ബെംഗലുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എയർപോട്ടിൽ കമ്പനി നവീകരിച്ച പോർ വിമാനങ്ങൾ പറത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഉഗ്രസ്ഫോടനത്തോടെ തകർന്നു വീണ വിമാനത്തിൽ നിന്നും രക്ഷപെടുവാനുള്ള അബ്രോളിന്റെയും നെഗിയുടെയും ശ്രമം വിഫലമാവുകയായിരുന്നു.

എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിടുന്നില്ലെന്നും തന്റെ മനസ്സിലുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം ലഭിക്കുന്നില്ലെന്നും ഫെബ്രുവരിയിൽ ഗരിമ പറയുകയുണ്ടായി. സഹപൈലറ്റായ സിദ്ധാർത്ഥ നാഗിയും ഇവർ പറത്തിയിരുന്ന മിറാഷ് 2000 വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP