Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സർക്കാരിന്റെ അടുത്ത സർജിക്കൽ സ്ട്രൈക്ക് പാചകവാതക വിതരണത്തിൽ! വരുമാനം പരിശോധിച്ച് ഉപഭോക്താക്കളെ സബ്സിഡിയിൽ നിന്ന് ഒഴിവാക്കും; പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ ആനുകൂല്യത്തിനു പുറത്താകും; പണക്കാരെ ഒഴിവാക്കുമ്പോൾ പാവപ്പെട്ടവർക്ക് എൽപിജിയെത്തും

മോദി സർക്കാരിന്റെ അടുത്ത സർജിക്കൽ സ്ട്രൈക്ക് പാചകവാതക വിതരണത്തിൽ! വരുമാനം പരിശോധിച്ച് ഉപഭോക്താക്കളെ സബ്സിഡിയിൽ നിന്ന് ഒഴിവാക്കും; പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ ആനുകൂല്യത്തിനു പുറത്താകും; പണക്കാരെ ഒഴിവാക്കുമ്പോൾ പാവപ്പെട്ടവർക്ക് എൽപിജിയെത്തും

ന്യൂഡൽഹി: കറൻസി പിൻവലിച്ച മോദി സർക്കാരിന്റെ 'സർജിക്കൽ സ്‌ട്രൈക്കി'നു പിന്നാലെ ഇനി പിടിവീഴുന്നതു പാചകവാതക ഉപയോക്താക്കൾക്ക്. ആദായ നികുതി വകുപ്പിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ച് പാചകവാതക സബ്സിഡിയിൽനിന്ന് സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെ ഒഴിവാക്കാനാണു സർക്കാർ ആലോചിക്കുന്നത്.

വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെ സബ്സിഡിയിൽനിന്ന് ഒഴിവാക്കുമെന്നാണു സൂചന. 10 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി ഒഴിവാക്കിക്കൊണ്ട് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ തീരുമാനമെടുത്തിരുന്നു. ജനുവരി മുതൽ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ, വരുമാനം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താവ് നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് ഉയർന്ന വരുമാനമുള്ളവരെ സബ്സിഡിയിൽനിന്ന് ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള പാചകവാതക കമ്പനികൾക്ക് അനുവാദം നൽകാനാണ് പുതിയ തീരുമാനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച് സർക്കാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക. അങ്ങനെയുള്ള ഉപഭോക്താക്കൾ മുഴുവൻ പണവും നൽകി സിലിൻഡർ വാങ്ങേണ്ടിവരും.

സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള പാചകവാതക ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സിലിണ്ടറുകൾ ലഭിക്കുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്. ഉയർന്ന വരുമാനമുള്ളവർ സ്വമേധയാ സബ്സിഡിയിൽനിന്ന് ഒഴിവാകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം 1.05 കോടി ഉപഭോക്താക്കൾ സബ്സിഡി വേണ്ടെന്നുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP