Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ അറസ്റ്റ്; ഹിന്ദു യുവസേന സ്ഥാപകാംഗം നവീൻകുമാറിനെ അറസ്റ്റു ചെയ്തു; നുണപരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി അന്വേഷണ സംഘം; തീവ്ര ഹിന്ദു സംഘടനകളുമായി നവീൻ കുമാറിന് ബന്ധമുള്ളതായും റിപ്പോർട്ട്

ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ അറസ്റ്റ്; ഹിന്ദു യുവസേന സ്ഥാപകാംഗം നവീൻകുമാറിനെ അറസ്റ്റു ചെയ്തു; നുണപരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി അന്വേഷണ സംഘം; തീവ്ര ഹിന്ദു സംഘടനകളുമായി നവീൻ കുമാറിന് ബന്ധമുള്ളതായും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ആറു മാസത്തിനു ശേഷം ഹിന്ദു യുവ സേന സ്ഥാപകാംഗമായി ടി. നവീൻകുമാറി(38)നെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘം അനുമതി തേടി.

നാടൻ കൈത്തോക്കും വെടിയുണ്ടകളുമായി നവീൻകുമാറിനെ ഫെബ്രുവരി 19നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തിരുന്നു. തുടർന്ന് നവീൻ റിമാൻഡിലായിരുന്നു. രഹസ്യകേന്ദ്രത്തിൽ നാലുപേരോടൊപ്പം വെടിവയ്പ് പരിശീലനം ലഭിച്ചിരുന്നതായി ഇയാൾ പൊലീസിനു മൊഴി നല്കിയിരുന്നു. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്.

ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഒരാളുമായി നവീനു സാമ്യമുണ്ടെന്ന സംശയത്തെ തുടർന്നു മാർച്ച് മൂന്നിന് പ്രത്യേക അന്വേഷണ സംഘം നവീനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. തീവ്ര ഹിന്ദു സംഘടനയായ സനാതൻ സംസ്തയുമായി നവീൻ കുമാറിന് ബന്ധമുള്ളതായും റിപ്പോർട്ടുകളുണ്ട്. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ.

കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരുവിലെ വീടിന് മുന്നിൽ ഗൗരി വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ ഗൗരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ശരീരത്ത് നാല് വെടിയേറ്റ ഗൗരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP