Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ചിട്ടും വെറുതെ വിടാത്ത പകയുമായി ശ്രീരാമ സേന; നിഷ്ഠൂരം വെടിവച്ച് കൊന്ന ഗൗരി ലങ്കേഷിനെ മുത്തലിക് ഉപമിച്ചത് നായോട്; ചില നായ്ക്കൾ മരിക്കുമ്പോൾ മോദി ഗൗനിക്കേണ്ടതില്ലെന്ന് പറഞ്ഞ് ശ്രീരാമ സേനാ നേതാവ്

മരിച്ചിട്ടും വെറുതെ വിടാത്ത പകയുമായി ശ്രീരാമ സേന; നിഷ്ഠൂരം വെടിവച്ച് കൊന്ന ഗൗരി ലങ്കേഷിനെ മുത്തലിക് ഉപമിച്ചത് നായോട്; ചില നായ്ക്കൾ മരിക്കുമ്പോൾ മോദി ഗൗനിക്കേണ്ടതില്ലെന്ന് പറഞ്ഞ് ശ്രീരാമ സേനാ നേതാവ്

ബംഗളൂരു: മതഭീകരതയുടെ വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. ഇതിന് പിന്നിൽ ഹിന്ദു ഭീകരരാണെന്ന് കർണ്ണാടക പൊലീസും പറയുന്നു. വല്ലാത്തൊരു പക ഏതായാലും ഗൗരി ലങ്കേഷിനോട് ഹൈന്ദവ തീവ്രവാദികൾക്ക് ഉണ്ടായിരുന്നു. സമാധാനത്തിനായി ശബ്ദമുയർത്തിയ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ടും അവർക്ക് പക ഒടുങ്ങുന്നില്ല. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ അധ്യക്ഷൻ പ്രമോദ് മുത്തലിക് എത്തുമ്പോൾ ചർച്ച സജീവമാകുന്നതും ഇതുകൊണ്ട് കൂടിയാണ്.

ബംഗളൂരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമർശം. ഗൗരി വധത്തിൽ സംശയ നിഴലിലുള്ള സംഘടനയാണു ശ്രീരാമസേന. 'കോൺഗ്രസ് ഭരണകാലത്ത് കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ രണ്ടും കൊലപാതകങ്ങൾ നടന്നു. കോൺഗ്രസ് സർക്കാരിന്റെ പരാജയത്തെപ്പറ്റി ആർക്കും ഒന്നും മിണ്ടാനില്ല. പകരം അവർ ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെക്കുറിച്ചാണ്. മോദി ഇക്കാര്യത്തിൽ പ്രതികരിക്കണം എന്നാവശ്യപ്പെടുന്ന ഒരുപാടു പേരുണ്ട്. കർണാടകയിൽ ചില നായ്ക്കൾ മരിക്കുന്നതിൽ മോദി പ്രതികരിക്കുന്നത് എന്തിനാണ്?' പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ താൻ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കർണാടകയിലെ എല്ലാ മരണങ്ങൾക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണു പ്രസംഗിച്ചതെന്നും മുത്തലിക് പിന്നീടു വിശദീകരിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ വെടിയുതിർത്തെന്നു സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണു പരശുറാമിന്റെ അറസ്റ്റ്.

പ്രവീണിനും പരശുറാമിനും ഹിന്ദു യുവസേന സ്ഥാപകൻ കെ.ടി.നവീൻ കുമാർ, അമോൽ കാലെ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്‌ഡെ എന്നിങ്ങനെ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP