Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉത്പാദന മേഖലയിലുണ്ടായ ഉണർവ് ജിഡിപിയിലും പ്രതിഫലിച്ചു; രാജ്യത്തെ ജിഡിപി നിരക്കിൽ വർധനവ്

ഉത്പാദന മേഖലയിലുണ്ടായ ഉണർവ് ജിഡിപിയിലും പ്രതിഫലിച്ചു; രാജ്യത്തെ ജിഡിപി നിരക്കിൽ വർധനവ്

ഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിൽ വർധന. ഡിസംബർ പാദത്തിൽ ജിഡിപി 7.2 ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച. ഉത്പാദന മേഖലയിലുണ്ടായ ഉണർവാണ് ജിഡിപിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കിലുണ്ടായത്.

5.7 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിലെ വളർച്ചാ നിരക്ക്. നോട്ട് നിരോധനവും ജിഎസ്ടി ഏർപ്പെടുത്തിയതുമായിരുന്നു തിരിച്ചടിക്കു കാരണമായത്. എന്നാൽ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വീണ്ടും സമ്പദ്വ്യവസ്ഥ കരുത്തുകാട്ടി. 6.5 ശതമാനമായാണ് ജിഡിപി വളർന്നത്. തുടർച്ചയായ അഞ്ചു പാദങ്ങളിലെ തളർച്ചയ്ക്കു ശേഷം വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP