Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പതിനൊന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി; അവസാന പാദത്തിൽ ജിഡിപി വളർച്ച 3.1 ശതമാനം മാത്രം; കോവിഡിനെ തുടർന്ന് ലോക്ക് ഡൗണിലേക്ക് രാജ്യം പോയതോടെ ഇനി വരാനിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പതിനൊന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി; അവസാന പാദത്തിൽ ജിഡിപി വളർച്ച 3.1 ശതമാനം മാത്രം; കോവിഡിനെ തുടർന്ന് ലോക്ക് ഡൗണിലേക്ക് രാജ്യം പോയതോടെ ഇനി വരാനിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടി ജിഡിപിയിലെ ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാന പാദത്തിലെ കണക്കുകൾ പുറത്ത് വന്നപ്പോൾ 3.1 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് രാജ്യത്തെ സാമ്പത്തിക വളർച്ച നീങ്ങിയിരിക്കുന്നത്.

2019-20 സാമ്പത്തിക വർഷത്തിന്റെ വളർച്ചാ നിരക്ക് 4.2 ശതമാനം. ഇത് 6.1 ശതമാനമാകും എന്നായിരുന്നു കണക്കാക്കിയത്. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ മൂന്നു മാസത്തിന്റെ വളർച്ചാ നിരക്ക് ഓഗസ്റ്റ് 31ന് പ്രഖ്യാപിക്കും. കൊവിഡ് രോഗബാധയോ അതുമൂലമുള്ള ലോക്ക്ഡൗണോ മാത്രമല്ല രാജ്യത്തെ സാമ്പത്തികാവസ്ഥ ഇത്രമേൽ മോശമാകാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കാരണം മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതിയാണ് രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിക്കുന്നത്. അതായത് മാർച്ചിൽ വെറും ഏഴു ദിവസം മാത്രമാണ് ലോക്ക്ഡൗൺ ഉണ്ടായിരുന്നത്.

മാത്രമല്ല 2019-20 സാമ്പത്തിക വർഷത്തിന്റെ ഭൂരിഭാഗം സമയവും രാജ്യത്തുകൊവിഡ് ബാധ രൂക്ഷമാകുകയോ ലോക്ക്ഡൗൺ മൂലമുള്ള സാമ്പത്തിക ഞെരുക്കമോ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.

പ്രധാനമായും അതിനു മുൻപുള്ള സാമ്പത്തിക കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി,പി വളർച്ച 6.1 ശതമാനം മാത്രമായിരുന്നു.ചുരുക്കത്തിൽ ഇന്ത്യയിൽ കൊവിഡ് രൂക്ഷമാകും മുൻപുതന്നെ രാജ്യത്തിന്റെ സാമ്പത്തിക നില അതീവ മോശം നിലയിലായിരുന്നു എന്ന് സാരം. ഏതാനും കാലങ്ങളായി ഇന്ത്യയിൽ തുടരുന്ന മോശം സാമ്പത്തിക അന്തരീക്ഷത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ജി.ഡി.പി വളർച്ചാ നിരക്കെന്നും അനുമാനിക്കാവുന്നതാണ്.

അതോടൊപ്പം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന സൂചനകളും ഈ കണക്കുകൾ നൽകുന്നു.റിസർവ് ബാങ്ക് ഇന്ത്യയുടെ വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് എത്തുമെന്ന് അടുത്തിടെ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP